മെഡിക്കൽ സ്ഥാപനങ്ങളും ഉപഭോക്താക്കളും തമ്മിൽ ആശയവിനിമയം; കോൺടാക്ട് സെന്ററുമായി യുഎഇ

മരുന്നുകൾ പ്രാദേശികമായി നിർമിക്കുന്നതിനുള്ള ശേഷി വർദ്ധിപ്പിക്കുക, ഗവേഷണങ്ങളെ പിന്തുണയ്ക്കുക, ഏറ്റവും പുതിയ അന്താരാഷ്ട്ര നിലവാരങ്ങൾ പാലിക്കുക എന്നീ കാര്യങ്ങൾ ചർച്ചയായി.

മെഡിക്കൽ സ്ഥാപനങ്ങളും ഉപഭോക്താക്കളും തമ്മിൽ ആശയവിനിമയം; കോൺടാക്ട് സെന്ററുമായി യുഎഇ
dot image

യുഎഇയിലെ മെഡിക്കൽ സ്ഥാപനങ്ങളും ഉപഭോക്താക്കളും തമ്മിൽ ആശയവിനിമയം നടത്തുവാൻ കോൺടാക്ട് സെന്റർ ആരംഭിച്ചു. 80033784 എന്ന നമ്പറിലാണ് ഉപഭോക്താക്കൾ ബന്ധപ്പെടേണ്ടത്. ഈ സെന്റർ വഴി മരുന്നുകളെക്കുറിച്ചുള്ള വിശ്വസനീയമായ വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി അന്വേഷണങ്ങൾ, അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ എന്നിവ സമർപ്പിക്കാൻ സാധിക്കും.

പൊതുജനങ്ങളും മെഡിക്കൽ സ്ഥാപനവും തമ്മിലുള്ള സുതാര്യത വർദ്ധിപ്പിക്കാനും ഉപഭോക്തൃ വിശ്വാസം നേടാനും സേവനങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്താനും ഈ കേന്ദ്രം സഹായിക്കുമെന്ന് ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് അറിയിച്ചു. കൂടാതെ, സാധാരണയായി വരുന്ന അന്വേഷണങ്ങളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ ഇവിടെ നിന്ന് ലഭ്യമാകും. ഇത് പൊതുജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കാനും അതിനനുസരിച്ച് സേവനങ്ങൾ മെച്ചപ്പെടുത്താനും അധികൃതർ ലക്ഷ്യമിടുന്നുണ്ട്.

മന്ത്രിയും എമിറേറ്റ്സ് മെഡിസിൻസ് എസ്റ്റാബ്ലിഷ്മെന്റ് ഡയറക്ടർ ബോർഡ് ചെയർമാനുമായ സയീദ് മുബാറക് അൽ ഹാജേരിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന യോഗത്തിൽ, ഫാർമസ്യൂട്ടിക്കൽ, മെഡിക്കൽ വ്യവസായങ്ങളിലെ കണ്ടുപിടിത്തങ്ങൾക്കുള്ള വിശ്വസ്ത കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. മരുന്നുകൾ പ്രാദേശികമായി നിർമിക്കുന്നതിനുള്ള ശേഷി വർദ്ധിപ്പിക്കുക, ഗവേഷണങ്ങളെ പിന്തുണയ്ക്കുക, ഏറ്റവും പുതിയ അന്താരാഷ്ട്ര നിലവാരങ്ങൾ പാലിക്കുക എന്നീ കാര്യങ്ങൾ ചർച്ചയായി.

ആരോഗ്യ-ഫാർമസ്യൂട്ടിക്കൽ മേഖലകളിൽ രാജ്യത്തിന്റെ കാഴ്ചപ്പാടായ നേതൃത്വവും സുസ്ഥിരതയും മുന്നോട്ട് കൊണ്ടുപോകുന്നതിനും അടുത്ത താലമുറയ്ക്കായി തയ്യാറെടുക്കുന്നതിനും എമിറേറ്റ്സ് മെഡിസിൻസ് എസ്റ്റാബ്ലിഷ്മെന്റ് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് യോഗം പറഞ്ഞു. ഫാർമസ്യൂട്ടിക്കൽ ഗവേഷണത്തിലും വികസനത്തിലും നൂതനമായ പരിഹാരങ്ങളിലൂടെയും പുതിയ മരുന്നുകളുടെ കണ്ടുപിടിത്തങ്ങൾക്കായുള്ള ശ്രമങ്ങൾ തുടരുകയും ചെയ്യും.

Content Highlights: UAE launches new contact centre for medicines

dot image
To advertise here,contact us
dot image