'ഇവിടെയുള്ള ഈത്തപ്പഴത്തിന് ഡിമാന്‍ഡ് കൂടുതലാണെന്ന് നാട്ടുകാരന്‍ പറഞ്ഞു'; പി കെ ഫിറോസ് അല്‍ഹസയില്‍

കെ ടി ജലീല്‍ എംഎല്‍എ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കുന്നതിനിടെ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് അല്‍ഹസയില്‍.

'ഇവിടെയുള്ള ഈത്തപ്പഴത്തിന് ഡിമാന്‍ഡ് കൂടുതലാണെന്ന് നാട്ടുകാരന്‍ പറഞ്ഞു'; പി കെ ഫിറോസ് അല്‍ഹസയില്‍
dot image

റിയാദ്: കെ ടി ജലീല്‍ എംഎല്‍എ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കുന്നതിനിടെ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് അല്‍ഹസയില്‍. പ്രദേശത്തെ കെഎംസിസി കമ്മിറ്റിയുടെ ക്ഷണപ്രകാരമാണ് ഫിറോസ് സൗദി അറേബ്യയിലെത്തിയിരിക്കുന്നത്. സൗദിയിലെത്തിയതിനെ കുറിച്ച് പി കെ ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.

പി കെ ഫിറോസ് കുറിച്ചതിങ്ങനെ

അല്‍ഹസയിലെ മുബാറസ് ഏരിയ കെ.എം.സി.സി കമ്മിറ്റിയുടെ ക്ഷണപ്രകാരമാണ് ഇത്തവണ സൗദി അറേബ്യയിലേക്ക് വന്നത്. പരിശുദ്ധ ഉംറ നിര്‍വഹിച്ചതിന് ശേഷം ദമാം വഴി അല്‍ഹസയിലെത്തി.


ദമാമില്‍ നിന്ന് ഏതാണ്ട് 200 കിലോമീറ്റര്‍ അകലെയാണ് അല്‍ഹസ. തനി നാട്ടു പ്രദേശം. യുനസ്‌കോയുടെ വേള്‍ഡ് ഹെറിറ്റേജ് പട്ടികയില്‍ ഇടം പിടിച്ച പ്രദേശമാണിത്. ധാരാളം കാരക്കത്തോട്ടങ്ങള്‍! ഇവിടെയുള്ള ഈത്തപ്പഴത്തിന് ഡിമാന്റ് കൂടുതലാണെന്ന് നാട്ടുകാരനും അല്‍ഹസ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ സുല്‍ഫി പറഞ്ഞു. ഇത് മൂന്നാം തവണയാണ് ഇവിടെ കെ.എം.സി.സിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്നത്.


സ്ത്രീകളും കുട്ടികളുമുള്‍പ്പടെ പങ്കെടുത്ത പ്രോഗ്രാം ഗംഭീരമായി. സൗഹാര്‍ദ്ധ പ്രതിനിധികളായി ഒ.ഐ.സി.സിയുടെ ഭാരവാഹികളും പങ്കെടുത്തു. കുട്ടികളുടെ ഒപ്പനയും നിസാം കാരശ്ശേരിയുടെ പാട്ടും സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ബാവക്കായുടെ നേതൃമികവുമെല്ലാം പരിപാടിക്ക് മാറ്റു കൂട്ടി. പ്രവാസ ലോകത്തും സംഘടനയുടെ പ്രവര്‍ത്തന പാന്ഥാവില്‍ അടിയുറച്ച് നില്‍ക്കുന്ന പ്രിയ സഹപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍.

Content Highlights: youth league leader PK Feroz in Al-Hasa

dot image
To advertise here,contact us
dot image