എപ്പോൾ വേണമെങ്കിലും കേറി ചെല്ലാവുന്ന ഒരു മനുഷ്യൻ; ധോണിയെ പുകഴ്ത്തി ദക്ഷിണാഫ്രിക്കൻ യുവതാരം

ഐപിഎൽ ലേലത്തിൽ അൺസോൾഡായ താരത്തെ സിഎസ്‌കെ സീസൺ പകുതിയായപ്പോൽ പകരക്കാരാനിയ ടീമിലെത്തിക്കുകയായിരുന്നു

എപ്പോൾ വേണമെങ്കിലും കേറി ചെല്ലാവുന്ന ഒരു മനുഷ്യൻ; ധോണിയെ പുകഴ്ത്തി ദക്ഷിണാഫ്രിക്കൻ യുവതാരം
dot image

ചെന്നൈ സൂപ്പർ കിങ്‌സിൽ വെച്ച് ഇന്ത്യൻ ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണിയുടെ കൂടെ ഡ്രസിങ് റൂം പങ്കിട്ട അനുഭവം പറയുകയാണ് ദക്ഷിണാഫ്രിക്കൻ യുവ സൂപ്പർതാരം ഡെവാൾഡ് ബ്രെവിസ്. ഐപിഎൽ ലേലത്തിൽ അൺസോൾഡായ താരത്തെ സിഎസ്‌കെ സീസൺ പകുതിയായപ്പോൽ പകരക്കാരാനിയ ടീമിലെത്തിക്കുകയായിരുന്നു. ആറ് മത്സരത്തിൽ നിന്നും 180 സ്‌ട്രൈക്ക് റേറ്റിൽ 225 റൺസ് നേടിക്കൊണ്ട് ആരാധകരുടെ ഇഷ്ടം നേടിയെടുക്കാൻ ബ്രെവിസിന് സാധിച്ചിരുന്നു.

ധോണിയുടെ വിനയത്തെ കുറിച്ചും സമീപിക്കാവുന്ന സ്വാഭവത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ടീമിലെ എല്ലാവർക്കും വേണ്ടി എന്നും മുറി തുറന്നിടുന്ന വ്യക്തിത്വത്തമാണ് ധോണിക്കെന്നും അദ്ദേഹം പറയുന്നു.

'ധോണിയെ കുറിച്ച് എനിക്ക് എളുപ്പം പറയാൻ സാധിക്കുന്ന കാര്യമാണ് അദ്ദേഹത്തിന്റെ വിനയവും അയാളുടെ വ്യക്തിത്വവുമാണ്. കളിക്കാർക്ക് വേണ്ടി അദ്ദേഹം നൽകുന്ന സമയം, മറ്റുള്ളവർക്ക് വേണ്ടി അദ്ദേഹത്തിന്റെ റൂം എപ്പോഴും തുറന്നിട്ടിരിക്കും. ആകെ അദ്ദേഹം ഉറങ്ങുമ്പോഴാണ് ആ മുറി അടക്കുന്നത്,' സിഎസ്‌കെ പങ്കുവെച്ച വീഡിയോയിൽ ബ്രെവിസ് പറഞ്ഞു.

ധോണിയുടെ മുറിയിൽ പോകാറുണ്ടെന്നും ക്രിക്കറ്റ് കാണാറുണ്ടെന്നും എന്തെങ്കിലും സംസാരിച്ച് ഇരിക്കാറുണ്ടെന്നുമൊക്കെ അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights- Dewald Brevis Talks About his Friendhip with MS Dhoni

dot image
To advertise here,contact us
dot image