
തിരുവനന്തപുരം: ആരോഗ്യം പൗരന്മാരുടെ അടിസ്ഥാന അവകാശമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാറശാല താലൂക്ക് ആശുപത്രിയിലെ പുതിയ ഡയലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. 40 പേര്‍ക്ക് ഒരേസമയം ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമാണ് പാറശാല ആശുപത്രിയില്‍ ഒരുക്കിയിരിക്കുന്നത് എന്നും ആരോഗ്യ മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ആരോഗ്യ മേഖല ഇത്രയധികം ശക്തിപ്പെട്ട മറ്റൊരു കാലമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
'കേരളത്തിലെ മിക്ക പിഎച്ച്‌സികളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് സംവിധാനങ്ങള്‍, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സംവിധാനങ്ങള്‍ എന്നിവ വന്നു. മെഡിക്കല്‍ കോളേജുകളുടെ വികസനം സാധ്യമായി ഇവയെല്ലാം കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടായ മാറ്റമാണ്. ഇത്തരം വികസനങ്ങളില്‍ KIIFBI വഹിച്ച പങ്ക് വലുതാണ്.' മുഖ്യമന്ത്രി വ്യക്തമാക്കി.
ആഭ്യന്തര വരുമാനത്തില്‍ വലിയ വളര്‍ച്ചയാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന് വലിയ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു എന്നാല്‍ എന്നാല്‍ ഒരുതരത്തിലുള്ള പരാധീനതകളും നമുക്ക് ഉണ്ടാകേണ്ടതില്ല എന്നും മുഖ്യമന്ത്രി പ്രതികരിച്ചു. അര്‍ഹതപ്പെട്ടത് നമുക്ക് ലഭിക്കുന്നില്ല, വായ്പ്പ എടുക്കുന്നത് അടക്കമുള്ള വലിയ പ്രയാസങ്ങളാണ് നേരിടേണ്ടി വരുന്നത്. പലപ്പോഴും വായ്പ്പ എടുക്കാനുള്ള അവസരം പോലും നമുക്ക് നിഷേധിക്കപ്പെടുന്നു എന്നും ഇതിന് പിന്നില്‍ പ്രത്യേക ഇടപെടലുകള്‍ നടക്കുന്നു എന്നും ഇതിന് പിന്നില്‍ പ്രത്യേക ഇടപെടലുകള്‍ നടക്കുന്നു എന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
ഇത്തരത്തിലുള്ള ഒരു സാമ്പത്തിക പ്രയാസങ്ങളും നാടിന്റെ വികസനത്തിന് എതിരാകരുത് എന്നാണ് സര്‍ക്കാര്‍ നിലപാട് എന്നും നിലവില്‍ സമൃദ്ധമായി ഓണം ആഘോഷിക്കാനുള്ള എല്ലാ വകകളും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
'സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങളെ മനഃപൂര്‍വം കരിവാരി തേക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് നിര്‍ഭാഗ്യകരമാണ്. ഇത്തരം ആളുകളുടെ ലക്ഷ്യം മറ്റ് പലതുമാണ്. പക്ഷെ ഇതിലൊന്നും നാട് തകരില്ല. ആരോഗ്യ സംരക്ഷണവും പരിപാലനവും ഉറപ്പുവരുത്തുന്ന ഇടപെടലുകള്‍ തുടര്‍ന്നു നടത്തും.' മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlight; Pinarayi Vijayan about Kerala Health sector