നിലമ്പൂര്‍ പാസഞ്ചറിന്റെ സമയം മാറുന്നു; തൃശ്ശൂര്‍ക്കാര്‍ക്ക് ഇരട്ടി സന്തോഷം

രാത്രി ഷൊര്‍ണൂരില്‍ നിന്ന് നിലമ്പൂരിലേക്ക് മെമു സര്‍വീസ് നടത്തുന്നതിനാലാണ് സമയക്രമം മാറ്റിയത്

dot image

നിലമ്പൂര്‍: ഷൊര്‍ണൂരില്‍ നിന്ന് നിലമ്പൂരിലേക്കുള്ള പാസഞ്ചര്‍ തീവണ്ടിയുടെ സമയം മാറുമ്പോള്‍ ഗുണം ലഭിക്കുക പാലക്കാട്ട് നിന്ന് തൃശ്ശൂരിലേക്കുള്ള യാത്രക്കാര്‍ക്ക്. രാത്രി 8.15ന് ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെടാന്‍ തീരുമാനിച്ചിരുന്ന പാസഞ്ചര്‍ തീവണ്ടിയുടെ സമയം 7.10ലേക്ക് മാറ്റിയതോടെ തൃശ്ശൂരില്‍ നിന്നും പാലക്കാട് നിന്നുമുള്ള തീവണ്ടികള്‍ക്ക് കണക്ഷന്‍ വണ്ടിയായി ഉപയോഗിക്കാനാകും. കോവിഡ് കാലത്തിന് മുന്നെ വരെയുണ്ടായിരുന്ന സമയക്രമം തന്നെയാണ് ഇപ്പോള്‍ പരിഷ്‌കരണത്തിലൂടെ തിരികെ വരാന്‍ പോകുന്നത്.

രാത്രി ഷൊര്‍ണൂരില്‍ നിന്ന് നിലമ്പൂരിലേക്ക് മെമു സര്‍വീസ് നടത്തുന്നതിനാലാണ് 8.15ന് പുറപ്പെടേണ്ട പാസഞ്ചറിന്റെ സമയക്രമം 7.10ലേക്ക് മാറ്റിയത്. കോയമ്പത്തൂരില്‍ നിന്ന് 4.25ന് ഷൊര്‍ണൂര്‍ പാസഞ്ചറുണ്ട്. ഇത് 5.55ന് പാലക്കാടും 6.31ന് ഒറ്റപ്പാലത്തും എത്തും. 7.05നാണ് ഈ ട്രെയിന്‍ ഷൊര്‍ണൂരിലെത്തുക. ഈ വണ്ടിയില്‍ വരുന്നവര്‍ക്ക് 7.10ന്റെ പാസഞ്ചറില്‍ കയറി നിലമ്പൂര്‍ ഭാഗത്തേക്ക് പോകാം. തൃശ്ശൂരില്‍ നിന്ന് 5.35ന് പുറപ്പെടുന്ന തൃശ്ശൂര്‍- ഷൊര്‍ണൂര്‍ പാസഞ്ചര്‍ 6.45ന് ഷൊര്‍ണൂരില്‍ എത്തും. ഈ ട്രെയിനിലെ യാത്രക്കാര്‍ക്കും അടുത്ത യാത്രയ്ക്കായി 7.10ന്റെ പാസഞ്ചര്‍ ഉപയോഗിക്കാം.

കോവിഡിന് മുന്‍പ് 7.20ന് നിലമ്പൂരിലേക്ക് ഒരു പാസഞ്ചര്‍ ട്രെയിന്‍ ഓടിയിരുന്നു. കോവിഡിന് ശേഷമുണ്ടായ സമയമാറ്റത്തില്‍ ഈ ട്രെയിനിന്റെ സമയവും പുനഃക്രമീകരിക്കപ്പെട്ടു. വൈകീട്ട് ആറിനും 8.15നും പാസഞ്ചറുകള്‍ ഓടാന്‍ തുടങ്ങിയതോടെ യാത്രക്കാര്‍ ബുദ്ധിമുട്ടിലായിരുന്നു. ഈ പ്രശ്‌നത്തിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്.

Content Highlight; Shoranur–Nilambur Passenger Train Timings Revised

dot image
To advertise here,contact us
dot image