
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റും പാലക്കാട് എംഎല്‍യുമായ രാഹുല്‍ മാങ്കൂട്ടത്തിലിനോട് രാജി ആവശ്യപ്പെടണമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. രാഹുലിനെതിരെ നടപടി വേണമെന്നും കോണ്‍ഗ്രസ് നേതൃത്വത്തോട് അദ്ദേഹം ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവരെയാണ് വിഎം സുധീരന്‍ നിലപാട് അറിയിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന ശബ്ദരേഖ ഉൾപ്പെടെ ഉള്‍പ്പെടെയുള്ള ശക്തമായ തെളിവുകൾ പുറത്ത് വന്ന സാഹചര്യത്തിലാണ് വി എം സുധീരന്‍ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ രാഹുലിനെതിരെ നടപടിയുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ് മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം നിരവധി പേര്‍ പരാതി ഉന്നയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും പരാതി ഒന്നും ലഭിക്കാനാവാത്ത സാഹചര്യത്തില്‍ പാര്‍ട്ടിക്ക് എന്താണ് ചെയ്യാന്‍ സാധിക്കുക എന്നായിരുന്നു ദീപാദാസ് മുന്‍ഷി മുമ്പ് പ്രതികരിച്ചത്. ഇതിനിടയില്‍ രാഹുലിന് എതിരെ ഉയരുന്ന ആരോപണങ്ങളില്‍ ഗൗരവപരമായി അന്വേഷിക്കുമെന്നും വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കുമെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ട്രാന്‍സ് വുമണും ബിജെപി പ്രവര്‍ത്തകയുമായ അവന്തിക ഉന്നയിച്ച ആരോപണങ്ങളില്‍ മാത്രമാണ് മറുപടി നല്‍കിയത്. ആരോപണം ഉന്നയിക്കുന്നതിനും ദിവസങ്ങള്‍ക്ക് മുമ്പ് അവന്തിക തന്നെ വിളിച്ചിരുന്നുവെന്നും ഒരു മാധ്യമപ്രവര്‍ത്തകന്‍ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും പറഞ്ഞതായാണ് രാഹുല്‍ പറയുന്നത്. ഭീഷണി നേരിട്ടുവെന്ന് പറയുന്നയാള്‍ എന്തിന് ഇങ്ങോട്ട് വിളിച്ച് കാര്യങ്ങള്‍ പറയണമെന്നും ഇപ്പോള്‍ വന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ചില ഗൂഢാലോചനയുണ്ടെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞുയ തന്റെ ഭാഗം കൂടി കേള്‍ക്കാനുള്ള അവസരം ഉണ്ടാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: VM Sudheeran approached congress leaders to take action against Rahul Mamkootathil