സിഎംഎസ് കോളേജില്‍ കെഎസ്‌യുവിന് വിജയം; 15 ല്‍ 14 സീറ്റും നേടി

മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് കെഎസ്‌യു യൂണിയന്‍ പിടിക്കുന്നത്

dot image

കോട്ടയം: കോട്ടയം സിഎംഎസ് കോളേജില്‍ കെഎസ്‌യുവിന് വിജയം. 15 ല്‍ 14 സീറ്റും നേടി. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് കെഎസ്‌യു കോളേജ് യൂണിയന്‍ പിടിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന എംജി സര്‍വ്വകലാശാല തെരഞ്ഞെടുപ്പില്‍ സിഎംഎസില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. തുടര്‍ന്ന് ഫലം പ്രഖ്യാപിച്ചിരുന്നില്ല. വോട്ടെണ്ണല്‍ അടക്കം എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയെങ്കിലും ഫലം പുറത്തുവിടേണ്ടെന്ന പൊലീസ് നിര്‍ദേശം അംഗീകരിക്കുകയായിരുന്നു.

അഞ്ചരമണിക്കൂറോളം നീണ്ട വിദ്യാര്‍ത്ഥി സംഘര്‍ഷമാണ് കോളേജില്‍ നടന്നത്. സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ, കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ അധ്യക്ഷതയിൽ സിപിഐഎം നേതാക്കളും കോൺഗ്രസ് നേതാക്കളും മാനേജ്മെൻറ് പ്രതികളുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് സംഘർഷം അയഞ്ഞത്.


തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെന്ന് കെഎസ് യു ലക്ഷ്യമെന്ന് എസ്എഫ്ഐയും
തോൽവി ഭയന്ന് എസ്എഫ്ഐ സംഘർഷം സൃഷ്ടിക്കുകയാണെന്ന് കെഎസ്‌യുവും ആരോപിച്ചു.

Content Highlights: KSU wins at CMS College kottayam

dot image
To advertise here,contact us
dot image