ന്യൂഡ് ലിപ്സ്റ്റിക്ക് ചേരുന്നില്ലായെന്ന് തോന്നുന്നോ ? നിങ്ങൾക്ക് ചേരുന്ന ന്യൂഡ് ഷേഡ് കണ്ടെത്താൻ സഹായിക്കാം

ഇപ്പോള്‍ ട്രെന്‍ഡിംഗും ഏറെ ആരാധകരുള്ളതുമായ ലിപ്സ്റ്റിക് തരമാണ് ന്യൂഡ്

dot image

മേക്കപ്പില്‍ വലിയ മാറ്റങ്ങളും പരീക്ഷണങ്ങളും നടക്കുന്ന കാലമാണിത്. സൗന്ദര്യം വര്‍ധിപ്പിക്കാനാണ് മേക്കപ്പ് ഇടുന്നതെന്ന മിഥ്യ ധാരണ ഇന്ന് ആളുകളിൽ ഇല്ല. മുഖത്തിന് ഒരു പെര്‍ഫെക്ട് ഫിനിഷ് നല്‍കുന്നതിനും കോണ്‍ഫിഡന്‍സ് നല്‍കുന്നതിനും മേക്കപ്പ് നമ്മളെ സഹായിക്കും. മേക്കപ്പില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് ലിപ്സ്റ്റികിനാണ്. നല്ലയൊരു ലിപ്സ്റ്റിക് ഇടുന്നത് നിങ്ങളുടെ ലുക്കിനെ കംപ്ലീറ്റ് ചെയ്യും.

മാറുന്ന ലിപ്പ്സ്റ്റിക്ക് ട്രെന്‍ഡ്

ലിപ്സ്റ്റികിനുമുണ്ട് മാറി വരുന്ന ട്രെന്‍ഡ്. ഗ്ലോസി, ന്യൂഡ്, മാറ്റേ എന്നിങ്ങനെ വ്യത്യസ്ഥത ലിപ്സ്റ്റികിനുണ്ട്. ഗ്ലോസിക്കും മാറ്റേയിക്കും ശേഷം ഇപ്പോള്‍ ട്രെന്‍ഡിംഗും ഏറെ ആരാധകരുള്ളതുമായ ലിപ്സ്റ്റിക് തരമാണ് ന്യൂഡ്. ചുണ്ടുകളുടെ സാധാരണ നിറവുമായി ചേര്‍ന്ന് നില്‍ക്കുന്നവയാണ് ന്യൂഡ്. ഇത് ഒരേ സമയം ഒരു സീറോ മേക്കപ്പ് ലുക്കും ഫിനിഷിങും നിങ്ങള്‍ക്ക് തരും.

ന്യൂഡ് എല്ലാവര്‍ക്കും ചേരുമോ ?

ന്യൂഡ് ലിപ്സ്റ്റികുകൾ എല്ലാം എല്ലാവര്‍ക്കും ചേരണമെന്നില്ല. എന്നാല്‍ എല്ലാവര്‍ക്കും ചേരുന്ന തരത്തിലുള്ള ഷേഡ് ന്യൂഡ് ലിപ്സ്റ്റിക്കുകൾ ഉണ്ട്. അവ നിങ്ങളുടെ ചര്‍മ്മത്തിന്റെ അണ്ടര്‍ടോണ്‍ മനസിലാക്കി തിരഞ്ഞെടുത്താല്‍ ലുക്കിനെ മികച്ചതാക്കും.

നിങ്ങളുടെ അണ്ടര്‍ടോണ്‍ ഏതാണെന്ന് കണ്ടെത്താം

ലിപ്പ്സ്റ്റിക്ക് തിരഞ്ഞെടുക്കുന്നതിന് മുന്‍പ് നിങ്ങളുടെ അണ്ടര്‍ടോണ്‍ കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്.

കൂള്‍ അണ്ടര്‍ടോണ്‍

കൂള്‍ അണ്ടര്‍ടോണുള്ളവരുടെ കൈതണ്ടയിലെ ഞരമ്പുകള്‍ നീല നിറത്തിലാവും കാണപ്പെടുക. ഇത് പിങ്ക് മേവ് അല്ലെങ്കില്‍ റോസ് നിറങ്ങള്‍ക്ക് അനുയോജ്യമാണ്.

വാം അണ്ടര്‍ടോണ്‍

വാം അണ്ടര്‍ടോണുള്ളവരുടെ കൈ ഞരമ്പുകള്‍ പച്ചനിറത്തില്‍ കാണപ്പെടുന്നു. ഇവര്‍ക്ക് പീച്ച്, കാരമല്‍ അല്ലെങ്കില്‍ തവിട്ട് നിറങ്ങളിലുള്ള ന്യൂഡ് ലിപ്സ്റ്റിക്കുകള്‍ തിരഞ്ഞെടുക്കാം.

ന്യൂട്രല്‍ അണ്ടര്‍ടോണ്‍

നീലയും പച്ചയും കലര്‍ന്നതായ ഞരമ്പുകളാണ് കാണുന്നതെങ്കില്‍ നിങ്ങള്‍ക്ക് ബീജ് മുതല്‍ റോസ്-ബ്രൗണ്‍ വരെയുള്ള മിക്ക ന്യൂഡ് ഷേഡുകളും അനുയോജ്യമായിരിക്കും.

വെളുത്ത ചര്‍മ്മത്തിന് ന്യൂഡ് ലിപ്സ്റ്റിക്

നിങ്ങള്‍ക്ക് വെളുത്ത നിറമാണെങ്കിൽ ഇളം ബീജ് അല്ലെങ്കില്‍ തവിട്ട് നിറങ്ങള്‍ ചേരണമെന്നില്ല. പകരം, നിങ്ങള്‍ക്ക് പിങ്ക്, പീച്ച് നിറങ്ങളിലുള്ള ഷേഡുകള്‍ തിരഞ്ഞെടുക്കാം. ഈ ഷേഡുകള്‍ ഒരു ബ്ലഷ് എഫക്ട് നല്‍കുന്നു. പിങ്ക് നിറത്തിലുള്ള ന്യൂഡ് ലിപ്സ്റ്റിക്ക് വെളുത്ത ചര്‍മ്മത്തിന് ആകര്‍ഷകമാണ്, കാരണം ഇത് നിങ്ങളുടെ സ്വാഭാവിക ചുണ്ടിന്റെ നിറത്തെ അനുകരിക്കുന്നു.

ഇടത്തരം അല്ലെങ്കില്‍ ബ്രൗണ്‍ ചര്‍മ്മത്തിന് ന്യൂഡ് ലിപ്സ്റ്റിക്

ഇടത്തരം അല്ലെങ്കില്‍ ബ്രൗണ്‍ ചര്‍മ്മ ടോണുകള്‍ക്ക് പിങ്ക്, ബ്രൗണ്‍ നിറങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. വാം പീച്ച് ന്യൂഡുകള്‍, കാരമല്‍ ബീജ് ഷേഡുകള്‍, റോസി ബ്രൗണ്‍ എന്നിവയും നിങ്ങൾക്ക് ഉള്‍പ്പെടുത്താം. പീച്ചി ന്യൂഡിന് നിങ്ങളുടെ മുഖത്തിന് തിളക്കം നല്‍കാന്‍ കഴിയും. അതേസമയം കാരമല്‍ ന്യൂഡിന് ചിക് ദൈനംദിന ലുക്കിന് ആഴം കൂട്ടാന്‍ കഴിയും.

ഒലിവ് ചര്‍മ്മത്തിന് ന്യൂഡ് ലിപ്സ്റ്റിക്

ഒലിവ് ചര്‍മ്മത്തിന് പലപ്പോഴും സ്വാഭാവികമായ ഒരു സ്വര്‍ണ്ണ-പച്ച അണ്ടര്‍ ടോണ്‍ ഉണ്ട്. ഇത് മണ്ണിന്റെ നിറമുള്ള ന്യൂഡ് ഷേഡുമായി മനോഹരമായി ചേർന്ന് പോകും. വാം മോച്ച ഷേഡുകള്‍, ടെറാക്കോട്ട ന്യൂഡ്, മൃദുവായ കാരമല്‍ ബ്രൗണ്‍ എന്നിവയാണ് ഏറ്റവും മികച്ച ഷേഡുകള്‍. ഈ ഷേഡുകള്‍ ഒലിവ് ടോണുകളെ ഭംഗിയുള്ളതാക്കും. ഇത് നിങ്ങളുടെ ചുണ്ടുകള്‍ മങ്ങിയതായി കാണുന്നത് തടയുകയും ചെയ്യുന്നു.

ഇരുണ്ട ചര്‍മ്മത്തിന് ന്യൂഡ് ലിപ്സ്റ്റിക്
ഇരുണ്ട ചര്‍മ്മമുള്ളവർക്ക് നിറങ്ങള്‍ക്ക് ചോക്ലേറ്റ് ബ്രൗണ്‍, കാരമല്‍ അല്ലെങ്കില്‍ കോഫി ടോണുകള്‍, ആഴത്തിലുള്ള മൗവ് അല്ലെങ്കില്‍ ബെറി നിറമുള്ള ന്യൂഡുകൾ എന്നിവ തിരഞ്ഞെടുക്കാം. ഇത് ചർമ്മത്തെ കൂടുതൽ ഭംഗിയാക്കുന്നു.

Content Highlights-Do you feel like nude lipstick doesn't suit you? We can help you find the nude shade that suits you.

നിങ്ങളുടെ അണ്ടര്‍ടോണ്‍ ഏതാണെന്ന് കണ്ടെത്താം ?

ലിപ്പ്സ്റ്റിക്ക് തിരഞ്ഞെടുക്കുന്നതിന് മുന്‍പ് നിങ്ങളുടെ അണ്ടര്‍ടോണ്‍ കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്.

കൂള്‍ അണ്ടര്‍ടോണ്‍

കൂള്‍ അണ്ടര്‍ടോണുള്ളവരുടെ കൈതണ്ടയിലെ ഞരമ്പുകള്‍ നീല നിറത്തിലാവും കാണപ്പെടുക. ഇത് പിങ്ക് മേവ് അല്ലെങ്കില്‍ റോസ് നിറങ്ങള്‍ക്ക് അനുയോജ്യമാണ്.

വാം അണ്ടര്‍ടോണ്‍

വാം അണ്ടര്‍ടോണുള്ളവരുടെ കൈ ഞരമ്പുകള്‍ പച്ചനിറത്തില്‍ കാണപ്പെടുന്നു. ഇവര്‍ക്ക് പീച്ച്, കാരമല്‍ അല്ലെങ്കില്‍ തവിട്ട് നിറങ്ങളിലുള്ള ന്യൂഡ് ലിപ്സ്റ്റിക്കുകള്‍ തിരഞ്ഞെടുക്കാം.

ന്യൂട്രല്‍ അണ്ടര്‍ടോണ്‍

നീലയും പച്ചയും കലര്‍ന്നതായ ഞരമ്പുകളാണ് കാണുന്നതെങ്കില്‍ നിങ്ങള്‍ക്ക് ബീജ് മുതല്‍ റോസ്-ബ്രൗണ്‍ വരെയുള്ള മിക്ക ന്യൂഡ് ഷേഡുകളും അനുയോജ്യമായിരിക്കും.

dot image
To advertise here,contact us
dot image