
തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംപാനല്‍ കണ്ടക്ടര്‍ മരിച്ച നിലയില്‍. കളിയ്ക്കല്‍ സ്വദേശി ശ്രീനിവാസനാണ് മരിച്ചത്. പ്രഭാതം പുരുഷ സ്വാശ്രയ സംഘത്തിന്റെ ഓഫീസിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശ്രീനിവാസന്‍ പിള്ളയുടെ ഭാര്യയ്ക്ക് വൃക്ക സംബന്ധമായ അസുഖമുണ്ട്. ഇതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഉച്ചയോടെ വീട്ടില്‍ നിന്നും കണക്ക് നോക്കാനായി സംഘത്തില്‍ എത്തിയതായിരുന്നു ശ്രീനിവാസന്‍ പിള്ള. വൈകിട്ട് അഞ്ചരയോടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. വിതുര പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights: KSRTC empaneled conductor found dead at Thiruvananthapuram