മരടില്‍ നാലുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

മരട് കൊപ്പാണ്ടുശ്ശേരി റോഡ് സ്വ​ദേശി സെ​ബാസ്റ്റ്യനെ(53) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്

dot image

മരട്: മരടിൽ താമസിക്കുന്ന നാലുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. മരട് കൊപ്പാണ്ടുശ്ശേരി റോഡ് സ്വ​ദേശി സെ​ബാസ്റ്റ്യനെ(53) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.മൊബൈൽ ഫോൺ കാണിച്ച് കുട്ടിയെ വിളിച്ചുകൊണ്ടുപോയി സമീപത്തെ കെട്ടിടത്തിന്റെ മറയത്തെത്തിച്ച് കുട്ടിയുടെ വസ്ത്രമഴിക്കാൻ ശ്രമിക്കുന്നതിനിടെ റോഡിലൂടെ പോയ സ്ത്രീ കാണുകയും അവർ അത് നാട്ടുകാരെ അറിയിക്കുകയുമായിരുന്നു.

വിവരമറിഞ്ഞെത്തിയ നാട്ടുകാർ സെബാസ്റ്റ്യനെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി മരട് പൊലീസ് അറിയിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്.

Content Highlights : Man arrested for attempting to rape four-year-old girl

dot image
To advertise here,contact us
dot image