കൊല്ലം: കൊല്ലത്ത് നിലവാരമില്ലാത്ത വെളിച്ചെണ്ണ പിടികൂടി. വ്യാജ ലേബലോട് കൂടിയ വെളിച്ചെണ്ണയാണ് പിടികൂടിയത്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയില്‍ 5800 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണയാണ് കണ്ടെത്തിയത്. കേര സൂര്യ, കേര ഹരിതം എന്നീ ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണയാണ് പിടികൂടിയത്. വ്യാജ ഫുഡ് സേഫ്റ്റി നമ്പറിലായിരുന്നു വെളിച്ചെണ്ണ നിറച്ചത്.
വെളിച്ചെണ്ണ വില സാധാരണക്കാരന് താങ്ങാവുന്നതിലും അധികമായതിന് പിന്നാലെയാണ് ഇപ്പോള്‍ വ്യാജ വെളിച്ചെണ്ണയും വിപണികളില്‍ സജീവമായി തുടങ്ങിയത്. നിലവില്‍ കുതിച്ചുയരുന്ന വെളിച്ചെണ്ണ വിലയ്ക്ക് തടയിടുന്നതിന് സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സപ്ലൈക്കോ ഔട്ട്‌ലെറ്റുകള്‍ വഴി ലിറ്ററിന് 457 രൂപയ്ക്ക് വിളിച്ചെണ്ണ ലഭ്യമാക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്.

വ്യാജ വെളിച്ചെണ്ണയുടെ വിപണനം തടയാന്‍ ഓപ്പറേഷന്‍ നാളികേരയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. കൊല്ലത്ത് വ്യാജ വെളിച്ചെണ്ണ പിടികൂടിയതിനെ തുടര്‍ന്നാണ് നടപടി. വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റുകളിലും മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലുമാണ് പരിശോധന. സംസ്ഥാനത്തൊട്ടാകെ 980 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയിരിക്കുന്നത്. ഇതില്‍ 25 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്‍കി. ഏഴ് സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിനുള്ള കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി.
161 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 277 സര്‍വൈലന്‍സ് സാമ്പിളുകളും തുടര്‍ പരിശോധനയ്ക്ക് അയച്ചു. മായം ചേര്‍ത്ത വെളിച്ചെണ്ണയുടെ വില്‍പനയ്‌ക്കെതിരെ പൊതുജനങ്ങള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെളിച്ചെണ്ണയുടെ ഗുണമേന്മയെക്കുറിച്ച് സംശയം തോന്നിയാല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി നല്‍കാവുന്നതാണ്. പരാതി നല്‍കേണ്ട ടോള്‍ ഫ്രീ നമ്പര്‍- 1800 425 1125. പരിശോധന തുടരുമെന്ന് ആരോഗ്യ- ഭക്ഷ്യ വകുപ്പുകള്‍.
Content Highlight; Substandard coconut oil seized in Kerala