ഹൈഡൽ ടൂറിസത്തിലെ അഴിമതി ആരോപണം; വൈദ്യുത മന്ത്രിയുടെ പാർട്ടി നേതാക്കളുടെ റൈഡുകൾ പൂട്ടിച്ച് CPIM പ്രവർത്തകർ

ടെണ്ടര്‍ അനധികൃതമെന്ന തെളിവുകള്‍ക്ക് പിന്നാലെയായിരുന്നു സിപിഐഎം പടിഞ്ഞാറത്തറ ലോക്കല്‍ കമ്മിറ്റിയുടെ പ്രതിഷേധം

dot image

തിരുവനന്തപുരം: ഹൈഡല്‍ ടൂറിസം അഴിമതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക് പിന്നാലെ ബാണാസുര ഡാമില്‍ സിപിഐഎം പ്രതിഷേധം. വൈദ്യുത മന്ത്രി കൃഷ്ണന്‍കുട്ടിയുടെ പാര്‍ട്ടിയായ ജെഡിഎസ് നേതാക്കളുടെ റൈഡുകളും ടിക്കറ്റ് കൗണ്ടറും പൂട്ടിച്ചു. ടെണ്ടര്‍ അനധികൃതമെന്ന തെളിവുകള്‍ക്ക് പിന്നാലെയായിരുന്നു സിപിഐഎം പടിഞ്ഞാറത്തറ ലോക്കല്‍ കമ്മിറ്റിയുടെ പ്രതിഷേധം. ജെഡിഎസിന്റെ നേതാക്കള്‍ക്കായിരുന്നു ഹൈഡല്‍ ടൂറിസത്തിന്റെ കരാര്‍ കിട്ടിയതെന്ന വിവരം റിപ്പോർട്ടർ നേരത്തെ പുറത്ത് കൊണ്ടുവന്നിരുന്നു.

വാട്ടര്‍ സ്‌പോര്‍ട്‌സ് ടിക്കറ്റ് കൗണ്ടറും സിപിഐഎം പ്രവര്‍ത്തകര്‍ പൂട്ടിച്ചു. ബുള്‍റൈഡും ചില്‍ഡ്രന്‍സ് പെഡല്‍ ബോട്ടും നിര്‍ത്തിവെപ്പിച്ചു. ഡയറക്ടര്‍ നരേന്ദ്രനാഥ് വെല്ലൂരി അഴിമതിക്കാരനെന്നാണ് സിപിഐഎം ആരോപിക്കുന്നത്. അനധികൃതമായി ഒന്നും നടത്താന്‍ അനുവദിക്കില്ലെന്നും സിപിഐഎം പറഞ്ഞു. സിപിഐഎം പടിഞ്ഞാറത്തറ ലോക്കല്‍ കമ്മിറ്റിയാണ് സമരം നടത്തിയത്.

Content Highlights: Corruption in hydel tourism CPIM workers block rides of party leaders of the minister

dot image
To advertise here,contact us
dot image