
ദാഹിക്കുമ്പോള്‍ വെള്ളം കുടിക്കണം, ഓരോ മണിക്കൂറിലും വെള്ളം കുടിക്കണം അങ്ങനെയൊക്കെയല്ലേ നമ്മള്‍ പറഞ്ഞ് കേട്ടിട്ടുള്ളത്. പക്ഷേ വെളളത്തിന്റെ കാര്യത്തില്‍ അത് അങ്ങനെ അല്ല. വെളളം കുടിക്കാന്‍ പ്രത്യേക സമയം ഉണ്ട്. അതും ആയുര്‍വ്വേദം അനുസരിച്ച് ഒരു ദിവസത്തിലെ അഞ്ച് പ്രത്യേക സമയങ്ങളില്‍. ഇക്കാര്യത്തെക്കുറിച്ച് പറയുകയാണ് ഡോ. പര്‍താപ് ചൗഹാന്‍.
വെള്ളം എങ്ങനെ എപ്പോള്‍ കുടിക്കണം എന്ന ലളിതമായ ശീലങ്ങള്‍ പോലും നമ്മുടെ ശരീരത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തും. ആയുര്‍വേദത്തില്‍ വെള്ളം ദാഹം ശമിപ്പിക്കുക മാത്രമല്ല ചെയ്യുന്നത് അത് ഔഷധമാണ്. ശ്രദ്ധയോടെയും മനസറിഞ്ഞും കുടിക്കുന്ന വെള്ളത്തിന് ശരീരത്തെ സുഖപ്പെടുത്താനും ഊര്‍ജ്ജസ്വലമാക്കാനും സന്തുലിതമാക്കാനും കഴിയും. ദിവസത്തില്‍ ഈ അഞ്ച് തവണ തീര്‍ച്ചയായും വെളളം കുടിക്കണം എന്നാണ് ഡോ. ചൗഹാന്‍ പറയുന്നത്.
ഉറക്കമുണരുമ്പോള്‍
ഉറക്കമുണര്‍ന്നതിന് ശേഷം മറ്റ് പ്രവൃത്തികള്‍ ചെയ്യുന്നതിന് മുന്‍പ് ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം കുടിക്കുക. അത് ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നതിലൂടെ ദഹനത്തെ സഹായിക്കുകയും മനസിനെ ഏകാഗ്രമാക്കുകയും ശരീരത്തിന് മുഴുവന്‍ ഉണര്‍വ്വ് നല്‍കുകയും ചെയ്യുന്നു.
ഭക്ഷണത്തിന് 30 മിനിറ്റ് മുന്‍പ്
ഭക്ഷണം കഴിക്കുന്നതിന് ഏകദേശം 10-20 മിനിറ്റ് മുന്‍പ് അല്‍പം ചെറു ചൂടുള്ള വെളളം കുടിക്കുക. ഇത് സുഗമമായ ദഹനത്തിന് തയ്യാറാകാന്‍ ആമാശയത്തെ സഹായിക്കും. ഭക്ഷണത്തിനിടയിലോ അതിന് തൊട്ടുപിന്നാലെയോ അധികം വെള്ളം കുടിക്കാതിരിക്കാന്‍ ശ്രമിക്കുക. ഇത് ദഹനത്തെ പ്രതികൂലമായി ബാധിക്കാന്‍ സഹായിക്കും.
ഭക്ഷണത്തിന് ഒരു മണിക്കൂര്‍ കഴിഞ്ഞ്
ഭക്ഷണത്തിന് ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് ഒരു ഗ്ലാസ് ചെറു ചൂടുവെള്ളം കുടിക്കുന്നത് പോഷകങ്ങള്‍ ആഗീരണം ചെയ്യാനും ശരീരത്തെ വിഷവിമുക്തമാക്കാനും സഹായിക്കും.
ശരിക്കും ദാഹം തോന്നുമ്പോള്‍
നമുക്ക് എപ്പോഴാണ് വെള്ളം ആവശ്യമുളളത് എന്ന് ശരീരത്തിന് നന്നായി അറിയാം. അത്തരത്തില്‍ വെളളം ആവശ്യമായി വരുമ്പോള്‍(നിങ്ങള്‍ക്ക് ദാഹിക്കുമ്പോള്‍) വെള്ളം കുടിക്കുക. നിരന്തരം വെള്ളം കുടിച്ചുകൊണ്ടിരിക്കുന്നത് അസ്വസ്ഥതയ്ക്ക് കാരണമാകും.
കുളിക്കുന്നതിന് മുന്‍പും ഉറങ്ങുന്നതിന് മുന്‍പും
കുളിക്കാന്‍ പോകുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ഒരു ചെറിയ ഗ്ലാസ് വെള്ളം കുടിക്കുന്നത് രക്തചംക്രമണത്തെ സഹായിക്കുമെന്ന് ഡോ. ചൗഹാന്‍ പറയുന്നു. അതുപോലെ ഉറങ്ങാന്‍ പോകുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ഒരു ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുന്നത് നാഡീവ്യവസ്ഥയെ സ്ഥിരപ്പെടുത്താന്‍ സഹായിക്കും.
ഇരുന്നുകൊണ്ട് വെള്ളം കുടിക്കണം
വെള്ളം കുടിക്കുമ്പോഴെല്ലാം ഇരുന്നുകൊണ്ട് വെള്ളം കുടിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പറയുന്നു. അതും ഒറ്റയടിക്ക് കുടിക്കാതെ കുറേശെ സിപ് ചെയ്തുവേണം കുടിക്കാന്‍.
Content Highlights :Drink water at these five times a day, amazing changes will happen to your body