
തൃശൂര്‍: കോണ്‍ഗ്രസ് ഭരിക്കുന്ന ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കിന് കടുത്ത നിയന്ത്രണങ്ങളുമായി ആര്‍ബിഐ. നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും പിന്‍വലിക്കുന്നതിനുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആര്‍ബിഐയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനെതിരെയാണ് നടപടി.
ഇത്തരത്തില്‍ ആറ് മാസത്തേക്കാണ് ബാങ്ക് ഇടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബാങ്കിന്റെ മോശം സാമ്പത്തിക സ്ഥിതിയാണ് നിയന്ത്രണങ്ങള്‍ക്ക് കാരണം. വായ്പ നല്‍കാനോ പുതുക്കാനോ ബാങ്കിന് അനുമതിയില്ല. ഒരാള്‍ പരമാവധി 10,000 രൂപ മാത്രമേ പിന്‍വലിക്കാവൂവെന്നും നിര്‍ദേശമുണ്ട്. അതേസമയം, സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇല്ലെന്നും ബാങ്കിന് ഇൻഷുറൻസ് പരിരക്ഷ ഉണ്ടെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു.
Content Highlights- RBI imposes strict restrictions on Irinjalakuda Cooperative Bank; restrictions on deposits