
കൊല്ലം: യൂത്ത് കോൺഗ്രസ് ദേശീയ സമിതിയിൽ കെ അഭിജിത്ത് അടക്കമുള്ള നേതാക്കളെ ഉൾപ്പെടുത്താത്തതിൽ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെ പ്രതികണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില്‍ പന്തളം. കെപിസിസി, ഡിസിസി നേതൃനിര പുനഃസംഘടിപ്പിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവെ നേതൃനിരയില്‍ മാറ്റം വേണമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിഷ്ണു ആവശ്യപ്പെട്ടു. 'പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി', ഇറക്കരുതെന്നും നേതൃത്വം എപ്പോഴും വൈബ്രന്റ് ആയിരിക്കണമെന്നും വിഷ്ണു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ആവശ്യപ്പെട്ടു.
സംഘടനയെ ചലിപ്പിക്കാന്‍ ശേഷിയുള്ളവരെ തന്നെ നേതൃസ്ഥാനങ്ങളിലേക്ക് കൊണ്ടുവരണമെന്നും വിഷ്ണു ആവശ്യപ്പെട്ടു. പുനഃസംഘടന നേതൃ മികവുള്ളവരുടെ തലയ്ക്കിട്ട് അടിക്കുന്ന തരത്തിലാകരുത്. പാര്‍ട്ടി പരിപാടികളുടെ മുന്‍നിരയില്‍ ഖദര്‍ ധരിച്ച് നിന്ന് ഫോട്ടോക്ക് പോസ് ചെയ്യുന്നത് മാത്രം പാര്‍ട്ടി പ്രവര്‍ത്തനമായി കാണുവര്‍ക്ക് പ്രമോഷന്‍ നല്‍കി പാര്‍ട്ടിയെ നശിപ്പിക്കരുത്. നേതാക്കളുടെ മുന്നില്‍ മുഖം കാണിച്ച്'മന്നവേന്ദ്ര വിളങ്ങുന്നു നിന്‍ മുഖം ചന്ദ്രനെപ്പോലെ' എന്നുള്ളത് ആയിരിക്കരുത് പുനഃസംഘടനയിലെ മാനദണ്ഡം. മറിച്ച്, വാര്‍ഡുകളിലും ബൂത്തുകളിലും പണിയെടുക്കുന്നത് ആകണം പുനഃസംഘടനയിലെ മാനദണ്ഡമെന്നും വിഷ്ണു പറയുന്നു.
പണിയെടുക്കാതെ, നിത്യവും നേതാക്കന്മാരെ മുഖം കാണിക്കുന്നവര്‍ക്ക് തുടര്‍ച്ചയായി അംഗീകാരം ലഭിച്ചാല്‍ ബാക്കിയുള്ളവരും ആ വഴിയിലൂടെ സഞ്ചരിക്കുമെന്നും വിഷ്ണു ചൂണ്ടിക്കാട്ടി. ഇതോടെ സംഘാടക മികവുള്ളവര്‍ക്ക് കോണ്‍ഗ്രസില്‍ വംശനാശം സംഭവിക്കും. കൊള്ളാവുന്ന ആരും ഈ പാര്‍ട്ടിയിലേക്ക് വരാത്ത സ്ഥിതിയാകും. കൂടുതല്‍ വൈബ്രന്റായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നവരെന്ന നിലയില്‍ ചെറുപ്പക്കാര്‍ക്ക് മുന്‍ഗണന നല്‍കണം. കഴിഞ്ഞ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികളുടെ കാലത്ത് തീപ്പൊരി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍, തെരുവില്‍ ചോര ചിന്തിയവര്‍ കാര്യമായ അംഗീകാരം ലഭിക്കാതെ നില്‍ക്കുന്നുണ്ട്. അവര്‍ക്ക് അര്‍ഹമായ പരിഗണനനല്‍കണം. അവരെ ഇനിയും അവഗണിച്ച് നാട്ടുകാര്‍ക്കും പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മുന്നില്‍ ഇനിയും അവഗണിക്കരുതെന്നും വിഷ്ണു കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എത്രയും ആദരണീയരായ കോണ്‍ഗ്രസ് നേതൃത്വത്തോട്,
കെ.പിസിസി, ഡിസിസി നേതൃനിര പുനഃസംഘടിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണല്ലോ. ഒരു അഭ്യര്‍ത്ഥന ഒരു എളിയ പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മുന്നോട്ടുവയ്ക്കുകയാണ്. ദയവയായി 'പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി', ഇറക്കരുത്. നേതൃത്വം എപ്പോഴും വൈബ്രന്റ് ആയിരിക്കണം. അതുകൊണ്ട് സംഘടന ചലിപ്പിക്കാന്‍ ശേഷിയുള്ളവരെ തന്നെ നേതൃസ്ഥാനങ്ങളിലേക്ക് കൊണ്ടുവരണം. പുനഃസംഘടന നേതൃ മികവുള്ളവരുടെ തലയ്ക്കിട്ട് അടിക്കുന്ന തരത്തിലാകരുത്.
പാര്‍ട്ടി പരിപാടികളുടെ മുന്‍നിരയില്‍ ഖദര്‍ ധരിച്ച് നിന്ന് ഫോട്ടോക്ക് പോസ് ചെയ്യുന്നത് മാത്രം പാര്‍ട്ടി പ്രവര്‍ത്തനമായി കാണുവര്‍ക്ക് പ്രമോഷന്‍ നല്‍കി പാര്‍ട്ടിയെ നശിപ്പിക്കരുത്. നേതാക്കളുടെ മുന്നില്‍ മുഖം കാണിച്ച്'മന്നവേന്ദ്ര വിളങ്ങുന്നു നിന്‍ മുഖം ചന്ദ്രനെപ്പോലെ' എന്നുള്ളത് ആയിരിക്കരുത്, പുനഃസംഘടനയിലെ മാനദണ്ഡം. മറിച്ച്, വാര്‍ഡുകളിലും ബൂത്തുകളിലും പണിയെടുക്കുന്നത് ആകണം പുനഃസംഘടനയിലെ മാനദണ്ഡം. പണിയെടുക്കാതെ, നിത്യവും നേതാക്കന്മാരെ മുഖം കാണിക്കുന്നവര്‍ക്ക് തുടര്‍ച്ചയായി അംഗീകാരം ലഭിച്ചാല്‍ ബാക്കിയുള്ളവരും ആ വഴിയിലൂടെ സഞ്ചരിക്കും. ഇതോടെ സംഘാടക മികവുള്ളവര്‍ക്ക് കോണ്‍ഗ്രസില്‍ വംശനാശം സംഭവിക്കും. കൊള്ളാവുന്ന ആരും ഈ പാര്‍ട്ടിയിലേക്ക് വരാത്ത സ്ഥിതിയാകും.
കൂടുതല്‍ വൈബ്രന്റായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നവരെന്ന നിലയില്‍ ചെറുപ്പക്കാര്‍ക്ക് മുന്‍ഗണന നല്‍കണം. കഴിഞ്ഞ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികളുടെ കാലത്ത് തീപ്പൊരി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍, തെരുവില്‍ ചോര ചിന്തിയവര്‍ കാര്യമായ അംഗീകാരം ലഭിക്കാതെ നില്‍ക്കുന്നുണ്ട്. അവര്‍ക്ക് അര്‍ഹമായ പരിഗണനനല്‍കണം. അവരെ ഇനിയും അവഗണിച്ച് നാട്ടുകാര്‍ക്കും പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മുന്നില്‍ ഇനിയും അവഗണിക്കരുത്.
വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും കോണ്‍ഗ്രസിന് ജീവന്‍ മരണപോരാട്ടമാണ്. ആ പോരാട്ടത്തില്‍ വിജയിക്കാന്‍ കരുത്തുറ്റ നേതൃത്വം ഉണ്ടാകണം. കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം ജീവന്‍ മരണ പോരാട്ടത്തിലാണ്. വെള്ളം കോരിയൊഴിച്ച് അവരുടെ പോരാട്ടവീര്യത്തെ ദയവായി കെടുത്തരുത്. പാര്‍ട്ടി നേതൃത്വത്തിലേക്കുളള കുറുക്ക് വഴികള്‍ ദയവായി അടയ്ക്കണം. പിന്‍വാതില്‍ നിയമനങ്ങള്‍ ഇനിയെങ്കിലും പാര്‍ട്ടിയില്‍ അവസാനിപ്പിക്കണം. തുടര്‍ച്ചയായ പിന്‍വാതില്‍നിയമനം കാരണം പാര്‍ട്ടി ക്ഷയിച്ചത് കൊണ്ട് കൂടിയാണ് തുടര്‍ച്ചയായി പത്ത് വര്‍ഷക്കാലം പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നത്. വളരെ വിനീതമായി വീണ്ടും അഭ്യര്‍ത്ഥിക്കുന്നു. യുഡിഎഫിനെയും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ഉതകുംവിധം ആകണം പുനഃസംഘടന.
Content Highlights-Leadership always vibrant says youth congress state vice president Vishnu sunil in fb post