യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണം വാസ്തവ വിരുദ്ധം, സ്ഥാനമാനങ്ങളുടെ പുറകെ പായുന്ന ആളല്ല: കെ സുരേഷ് കുറുപ്പ്

'താന്‍ 1972 ല്‍ സിപിഐഎമ്മില്‍ അംഗമായതാണ്. അന്നു തൊട്ട് ഇന്നുവരെ സിപിഐഎമ്മിന്റെ രാഷ്ട്രീയ നിലപാടുകളോട് ഒരു അഭിപ്രായ വ്യത്യാസവും തനിക്കില്ല'

dot image

കോട്ടയം: ഏറ്റുമാനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി താന്‍ മത്സരിക്കാന്‍ പോവുകയാണെന്ന തരത്തില്‍ നടക്കുന്നത് വാസ്തവ വിരുദ്ധമായ പ്രചാരണങ്ങള്‍ എന്ന് സിപിഐഎം നേതാവ് കെ സുരേഷ് കുറുപ്പ്. രാഷ്ട്രീയം മറന്ന് ഏതെങ്കിലും സ്ഥാനമാനങ്ങളുടെ പുറകെ പായുന്ന ആളല്ല. തിരഞ്ഞെടുപ്പോ അതിലൂടെ ലഭിക്കുന്ന ലഭിക്കുന്ന സ്ഥാനലബ്ധികളോ തനിക്ക് പ്രധാനമല്ലെന്നും കെ സുരേഷ് കുറുപ്പ് പ്രതികരിച്ചു.

താന്‍ 1972 ല്‍ സിപിഐഎമ്മില്‍ അംഗമായതാണ്. അന്നു തൊട്ട് ഇന്നുവരെ സിപിഐഎമ്മിന്റെ രാഷ്ട്രീയ നിലപാടുകളോട് ഒരു അഭിപ്രായ വ്യത്യാസവും തനിക്കില്ല. പാര്‍ട്ടി തന്റെ രാഷ്ട്രീയജീവിതത്തിന്റെ പ്രതിരൂപവും പതാകയുമാണ്. രാഷ്ട്രീയം മറന്ന് ഏതെങ്കിലും സ്ഥാനമാനങ്ങളുടെ പുറകെ പായുന്ന ഒരാളല്ല. തിരഞ്ഞെടുപ്പോ അതിലൂടെ ലഭിക്കുന്ന സ്ഥാനലബ്ധികളോ തനിക്ക് പ്രധാനമല്ല എന്നും സുരേഷ് കുറുപ്പ് പറഞ്ഞു.

തന്റെ ഇടതുപക്ഷരാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി വന്ന അവസരങ്ങള്‍ മാത്രമായിരുന്നു അതെല്ലാം തന്നെ. രാഷ്ട്രീയമാണ് തനിക്ക് മുഖ്യം എന്ന് സ്‌നേഹിക്കുന്ന മിത്രങ്ങളേയും വിശ്വാസമര്‍പ്പിച്ചിട്ടുള്ള ജനങ്ങളേയും തനിക്കറിയാത്ത കാരണങ്ങളാല്‍ തന്നോട് ശത്രുഭാവേന പ്രവര്‍ത്തിക്കുന്നവരേയും അറിയിക്കട്ടെയെന്നും സുരേഷ് കുറുപ്പ് വ്യക്തമാക്കി.

Content Highlights: K Suresh Kurup Reaction Over Udf Candidature in ettumanoor

dot image
To advertise here,contact us
dot image