കേക്കും കിരീടവും കണ്ട് വോട്ട് ചെയ്താല്‍ ഇതാവും അവസ്ഥ; കെ മുരളീധരന്‍

കേക്കും കിരീടവുമല്ല സ്വന്തം വിശ്വാസത്തില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് വേണ്ടതെന്നും കെ മുരളീധരന്‍ പറഞ്ഞു.

dot image

തിരുവനന്തപുരം: കേരളത്തിലെ ക്രിസ്ത്യാനികളെ മാത്രമേ ബിജെപിക്ക് താല്‍പര്യമുള്ളൂവെന്നും മറ്റ് സംസ്ഥാനങ്ങളില്‍ മുസ്‌ലിങ്ങളോടുള്ള സമീപനം തന്നെയാണ് ക്രിസ്ത്യാനികളോടുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ക്രിസ്മസിന് കേക്കുമായി വരും. മതമേലധ്യക്ഷന്‍മാര്‍ ഇവരെ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജോര്‍ജ് കുട്ടി റിപ്പോര്‍ട്ട് പോലും വായിച്ചില്ലത്രേ. കേക്കും കിരീടവും കണ്ട് വോട്ട് ചെയ്താല്‍ ഇതാവും അവസ്ഥ. കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി എവിടെപ്പോയി. കോണ്‍ഗ്രസ് പ്രതിഷേധവുമായി മുന്നോട്ടുപോകും. കേക്കും കിരീടവുമല്ല സ്വന്തം വിശ്വാസത്തില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് വേണ്ടതെന്നും കെ മുരളീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് പാലോട് രവിക്ക് രാജിവെക്കേണ്ടി വന്നതിലും കെ മുരളീധരന്‍ പ്രതികരിച്ചു. അദ്ദേഹത്തിനെ ഇറക്കാന്‍ ആര് ശ്രമിച്ചു എന്ന് പാര്‍ട്ടി അന്വേഷിക്കുന്നുണ്ട്. അവര്‍ക്കെതിരെ പാര്‍ട്ടി കര്‍ശന നടപടിയെടുക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

Content Highlights: This is what will happen if you vote after seeing the cake and crown; K Muraleedharan

dot image
To advertise here,contact us
dot image