

കോഴിക്കോട്: രാജ്യം രൂക്ഷമായ എല്‍പിജി ക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. ഉടന്‍ വരും ചാണകത്തില്‍ നിന്നും പാചക ഗ്യാസ് പദ്ധതി 'പ്രധാനമന്ത്രി ചാണക വാതക യോജന' എന്നായിരുന്നു വസീഫിന്റെ പരിഹാസം. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു വസീഫ് പ്രതികരിച്ചത്.
അതേസമയം നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് അധിക മണ്ണെണ്ണ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരുകളുടെ ആവശ്യപ്രകാരം തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് വാണിജ്യ സിലിണ്ടറുകള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്ന് പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ പറഞ്ഞു. അതേസമയം ക്രൂഡ് ഓയില്‍ വിതരണത്തില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും രാജ്യത്തെ ഒരു ലക്ഷം പെട്രോള്‍ പമ്പുകളിലും ഇന്ധന ക്ഷാമമുണ്ടാകില്ലെന്നും സുജാത ശര്‍മ വ്യക്തമാക്കി.
Content Highlight; Vaseef mocks the Prime Minister as the country faces severe LPG shortage