

കോര്‍പറേറ്റ് മികവിലും മാനവവിഭവശേഷി വികസനത്തിലും ലോകത്തിന് തന്നെ മാതൃകയായി അഞ്ച് രാജ്യാന്തര, പ്രാദേശിക പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. പ്രശസ്തമായ ബ്രാന്‍ഡണ്‍ ഹാള്‍ ഗ്രൂപ്പിന്റെ മികച്ച എച്ച്ആര്‍ ലീഡര്‍, നൈപുണ്യ വികസനം, പ്രതിഭകളെ കണ്ടെത്തുന്നതിലെ മികച്ച രീതികള്‍, മികച്ച റിക്രൂട്ട്മെന്റ് പ്രക്രിയ എന്നീ നാല് പ്രധാന അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ആര്‍ടിഎ കരസ്ഥമാക്കി.
ഇതിന് പുറമെ, ജീവനക്കാരുടെ ക്ഷേമവും ആരോഗ്യവും മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 'എച്ച്ആര്‍എം സമ്മിറ്റ് അവാര്‍ഡ്സി'ന്റെ മികച്ച വെല്‍നസ് പ്രോഗ്രാം പുരസ്‌കാരവും അതോറിറ്റി നേടി. വിഭവശേഷിയില്‍ മികച്ച മാതൃകകള്‍ പിന്തുടരുന്ന സ്ഥാപനമെന്ന നിലയില്‍ ആര്‍ടിഎയുടെ സ്ഥാനം ഈ നേട്ടങ്ങള്‍ അടിവരയിടുന്നു. നൂതനമായ ഭരണനിര്‍വ്വഹണത്തിലൂടെയും ജീവനക്കാരുടെ ക്ഷേമത്തിലൂടെയും ദുബായിലെ പൊതുഗതാഗത മേഖലയില്‍ കൈവരിച്ച മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള വലിയ അംഗീകാരമാണിത്.
Content Highlights: Dubai Roads and Transport Authority has received recognition for its excellence in corporate performance and human resources development initiatives.