
കണ്ണൂർ: ജയിൽ ചാടിയ സൗമ്യ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമിക്കായി ജില്ലയിലും പുറത്തും തിരച്ചിൽ ഊർജിതം. വാളയാർ ഉൾപ്പെടെയുള്ള അതിർത്തികളിൽ പരിശോധന ശക്തമാക്കി. ഭാര വാഹനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളിലും പരിശോധന ശക്തമാക്കിയിരിക്കുകയാണ്.
ഗോവിന്ദച്ചാമിയെ തിരിച്ചറിയാനുള അടയാളങ്ങൾ ഇവയെല്ലാമാണ്. പറ്റെ വെട്ടിയ മുടിയാണ് ഗോവിന്ദച്ചാമിയുടേത്. ഇടതുകൈപ്പത്തി മുറിച്ചുമാറ്റിയിട്ടുണ്ട്. ഇടതു കവിളിൽ മുറിവേറ്റ പാടുമുണ്ട്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ 9446899506 എന്ന നമ്പറില്‍ വിളിച്ചറിയിക്കണം.
പുലര്‍ച്ചെ 1.15 നാണ് ഗോവിന്ദച്ചാമി ജയില്‍ചാടിയത്. അതീവ സുരക്ഷാ ജയിലിന്റെ സെൽ കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. ശേഷം ക്വാറന്റൈന്‍ ബ്ലോക്ക് (പകര്‍ച്ചാവ്യാധികള്‍ പിടിപ്പെട്ടാല്‍ മാത്രം പ്രതികളെ താമസിക്കുന്ന ബ്ലോക്ക്) വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ട്. ഈ വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി പുറത്തേക്ക് കടക്കുകയായിരുന്നു. ഒരേ തുണി ഉപയോഗിച്ചാണ് മതിലിലേക്ക് വലിഞ്ഞ് കയറിയതും പുറത്തേക്ക് ഇറങ്ങിയതും.
അതേസമയം, മതില്‍ ചാടാന്‍ ഗോവിന്ദച്ചാമിക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനകത്ത് നിന്നും സഹായം ലഭിക്കിച്ചിരിക്കാമെന്ന് കൊല്ലപ്പെട്ട സൗമ്യയുടെ അമ്മ റിപ്പോർട്ടറിനോട് പറഞ്ഞു. ജയിലിനകത്ത് നിന്നും സഹായം ലഭിക്കാതെ ഇത്രയും വലിയ ജയിലില്‍ നിന്നും ചാടാന്‍ സാധിക്കില്ല. അയാൾ എവിടെയും പോകില്ല എന്നും സൗമ്യയെ മറക്കാത്തിടത്തോളം അവനെ ലോകത്ത് ജീവിക്കാന്‍ ജനങ്ങൾ സമ്മതിക്കില്ല എന്നും അമ്മ പറഞ്ഞു.
Content Highlights: signs to identify govindachamy