യൂത്ത് കോണ്‍ഗ്രസ് സമരത്തില്‍ ആംബുലന്‍സ് തടഞ്ഞെന്ന് ആരോപണം; ആദിവാസി യുവാവ് മരിച്ചു

ഇന്നലെ വൈകിട്ട് വിതുര താലൂക്ക് ആശുപത്രിയിലാണ് യൂത്ത് കോണ്‍ഗ്രസ് സമരം നടന്നത്

dot image

തിരുവനന്തപുരം: ആംബുലന്‍സ് തടഞ്ഞുള്ള സമരത്തില്‍ രോഗി മരിച്ചതായി ആരോപണം. വിതുര സ്വദേശിയായ ആദിവാസി യുവാവ് ബിനുവാണ് മരിച്ചത്. ആംബുലന്‍സ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞതായാണ് ആരോപണം. ഇന്നലെ വൈകിട്ട് വിതുര താലൂക്ക് ആശുപത്രിയിലാണ് യൂത്ത് കോണ്‍ഗ്രസ് സമരം നടന്നത്.

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് യുവാവ് മരിച്ചത്. സംഭവത്തില്‍ മെഡിക്കല്‍ ഓഫീസര്‍ വിതുര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഫിറ്റ്‌നസ്സ് ഇല്ലാത്ത ആംബുലന്‍സ് മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് സമരം നടത്തിയത്. എന്നാൽ രോഗിയുമായി പോയ ആംബുലന്‍സ് തടഞ്ഞിട്ടില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് പറയുന്നത്.

Content Highlights: Allegations that ambulance was blocked during Youth Congress protest Tribal youth dies

dot image
To advertise here,contact us
dot image