
തിരുവനന്തപുരം: ചികിത്സയ്ക്കായി അമേരിക്കയിൽ പോയ മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി. പുലർച്ചെ മൂന്ന് മണിയോടെയാണ് അദ്ദേഹം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ചീഫ് സെക്രട്ടറിയും ഡിജിപിയും ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു.
അമേരിക്കയിൽ നിന്ന് ദുബായ് വഴിയാണ് മുഖ്യമന്ത്രിയും ഭാര്യ കമല വിജയനും തിരിച്ചെത്തിയത്. ജൂലൈ അഞ്ചിനാണ് ഒരാഴ്ച നീളുന്ന ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. മിനസോട്ടയിലെ മയോ ക്ലിനിക്കിലായിരുന്നു ചികിത്സ. മുമ്പ് നടത്തിയിരുന്ന ചികിത്സയുടെ തുടർച്ചയായുള്ള പരിശോധനകൾക്കായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര.
Content Highlights: Chief Minister Pinarayi Vijayan returns from America