
കണ്ണൂര്‍:വളപ്പട്ടണത്ത് വന്ദേഭാരത് എക്‌സ്പ്രസ് കടന്നുപോകേണ്ട ട്രാക്കില്‍ കല്ല് കണ്ടെത്തി.വളപട്ടണം-കണ്ണപുരം റെയില്‍വേ സ്റ്റേഷന് ഇടയിലാണ് സംഭവം.
ഇതുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അട്ടിമറി ശ്രമമാണോ എന്ന് കേരളാ പൊലീസും റെയില്‍വെ പൊലീസും പരിശോധിക്കും. കഴിഞ്ഞ ദിവസം വളപട്ടണം റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള ട്രാക്കില്‍ നിന്ന് എര്‍ത്ത് ബോക്‌സ് മൂടിവെക്കുന്ന കോണ്‍ക്രീറ്റ് സ്ലാബ് കണ്ടെടുത്തിരുന്നു.
Content Highlights: Stone found on railway track; two people in custody