ചായക്കട ജീവനക്കാരന്‍ ജീവനൊടുക്കിയ നിലയില്‍; കുറിപ്പില്‍ കോണ്‍ഗ്രസ് വാര്‍ഡ്അംഗത്തിന്റെ പേര്

കോന്നി സ്വദേശി ബിജുവിനെയാണ് (55) മരിച്ച നിലയില്‍ കണ്ടെത്തിയത്

dot image

പത്തനംതിട്ട: പത്തനംതിട്ട ആറന്മുള കോട്ടയ്ക്കകത്ത് ചായക്കട ജീവനക്കാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോന്നി സ്വദേശി ബിജുവിനെയാണ് (55) മരിച്ച നിലയില്‍ കണ്ടെത്തിയത്. ചായക്കടക്കുള്ളില്‍ ഇരുമ്പ് പൈപ്പില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യാകുറിപ്പും കണ്ടെടുത്തിട്ടുണ്ട്.

ആത്മഹത്യാ കുറിപ്പില്‍ കോണ്‍ഗ്രസ് വാര്‍ഡ് അംഗത്തിന്റെയും ഭര്‍ത്താവിന്റെയും പേര് സൂചിപ്പിച്ചിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പ് സംബന്ധിച്ച് വിശദമായി അന്വേഷിക്കും എന്ന് പൊലീസ് അറിയിച്ചു. ബിജുവിന്‌റെ മരണത്തില്‍ ആറന്മുള പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Content highlights: Tea shop employee found dead; Congress ward member's name in last note

dot image
To advertise here,contact us
dot image