
കൊച്ചി: സിപിഐഎം നഗരസഭാ കൗണ്‍സിലര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. കോതമംഗലം നഗരസഭയിലെ സിപിഐഎം കൗണ്‍സിലര്‍ കെ വി തോമസ് ആണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ് കെ വി തോമസ്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊഴി പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കെ വി തോമസിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി സിപിഐഎം അറിയിച്ചു. കെ വി തോമസിനോട് മുന്‍സിപ്പല്‍ കൗണ്‍സില്‍ സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ടതായും സിപിഐഎം കോതമംഗലം ഏരിയ സെക്രട്ടറി പറഞ്ഞു.
content highlights: CPIM municipal councilor arrested in POCSO case