
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിക്ക് സമീപം ചോർച്ച. കെട്ടിടത്തിൻ്റെ റൂഫിൽ വിള്ളൽ രൂപപ്പെട്ട് കമ്പികൾ പുറത്തായ നിലയിലാണ്. ടൈലിൽ വെള്ളം വീണ് കിടക്കുന്നത് കാരണം രോഗികളും കൂട്ടിരിപ്പുകാരും തെന്നി വീഴുന്ന സാഹചര്യവും ഉണ്ട്. സി ടി സ്കാൻ എടുക്കാൻ പോകുന്ന ഭാഗത്താണ് നിലവിൽ ചോർച്ച ഉണ്ടായിരിക്കുന്നത്. അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരമുണ്ടായില്ലെന്നാണ് രോഗികളുടെ പരാതി. ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു.
Content Highlights: Leak near casualty ward at Thiruvananthapuram Medical College