'ഡോക്ടർമാർ മരുന്നുകളുടെ കുറിപ്പ് വായിക്കാന്‍ പറ്റുന്ന രീതിയിലെഴുതണം'; ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷൻ

ചികിത്സ പിഴവ് ആരോപിച്ച് എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി നല്‍കിയ പരാതിയിലാണ് നിര്‍ദ്ദേശം

dot image

കൊച്ചി: ഡോക്ടർമാർ മരുന്നുകളുടെ കുറിപ്പ് വായിക്കാന്‍ കഴിയുന്ന രീതിയിലെഴുതണമെന്ന് നിർദ്ദേശിച്ച് എറണാകുളം ജില്ലാ ഉപഭോക്ത്യ തര്‍ക്ക പരിഹാര കമ്മീഷന്‍. ചികിത്സ പിഴവ് ആരോപിച്ച് എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി നല്‍കിയ പരാതിയിലാണ് നിര്‍ദേശം. മരുന്നിന്റെ ജനറിക് നാമങ്ങള്‍ വായിക്കാന്‍ പറ്റുന്ന വിധത്തില്‍ വലിയ അക്ഷരത്തില്‍ എഴുതണമെന്നും നിയമത്തില്‍ പറയുന്ന പോലെ യുക്തിസഹമായ രീതിയില്‍ മരുന്നുകള്‍ നിര്‍ദേശിക്കണമെന്നുമാണ് ഉത്തരവ്. ഇതു കൂടാതെ മെഡിക്കല്‍ രേഖകള്‍ രോഗിക്ക് ലഭിക്കാനുള്ള അവകാശം രോഗിക്കുണ്ടെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോഴോ ഡിസ്ചാർജ് ചെയ്യുമ്പോഴോ രോഗിയെ അറിയിക്കണമെന്നും ബെഞ്ച് അറിയിച്ചു.

Also Read:

Content Highlights- 'Doctors should write prescriptions in a legible manner'; Consumer Disputes Redressal Commission

dot image
To advertise here,contact us
dot image