നിപ ബാധിച്ച പാലക്കാട് സ്വദേശിനിയുടെ ബന്ധുവായ ഒരു കുട്ടിക്ക് കൂടി പനി; കേന്ദ്ര സംഘം കേരളത്തിലേക്ക്

ഇതോടെ പനി ബാധിതർ നാലായി

dot image

പാലക്കാട്: പാലക്കാട് നിപ ബാധിച്ച പാലക്കാട് തച്ചനാട്ടുകര സ്വദേശിയായ 38 കാരിയുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരു കുട്ടിക്ക് കൂടി പനി ബാധിച്ചു. കുട്ടിയെ പാലക്കാട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടിയുടെ അമ്മയും സഹോദരനും ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. ഇതോടെ പനി ബാധിതർ നാലായി.

യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ആരോഗ്യനില മോശമായതിനെ തുടർന്ന് ശനിയാഴ്ചയാണ് യുവതിയെ പെരിന്തൽമണ്ണയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് കേന്ദ്ര സംഘം പരിശോധനയ്ക്ക് എത്തും. നിലവിൽ 173 പേരാണ് നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ക്വാറന്റീനിൽ കഴിയുന്നത്. തച്ചനാട്ടുകര, ഗ്രാമപഞ്ചായത്തുകളിൽ ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന നിരോധനം തുടരുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ, കേന്ദ്ര സംഘം കേരളം സന്ദർശിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നാഷണൽ ഔട്ട്ബ്രേക്ക് റെസ്പോൺസ്‌ ടീമാണ് കേരളത്തിൽ എത്തുക. നിലവിൽ കേരളത്തിലെ സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.

Content Highlight : A child in the contact list of the Palakkad Nipah-confirmed woman also developed fever

dot image
To advertise here,contact us
dot image