
കണ്ണൂര്‍ : സിപിഐ കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ സര്‍ക്കാരിനും മന്ത്രിമാര്‍ക്കും രൂക്ഷ വിമര്‍ശനം. സര്‍ക്കാരില്‍ മധ്യവര്‍ഗ്ഗം സ്വാധീനം ചെലുത്തുന്നുവെന്നും ഭാവനാസമ്പന്നമായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതില്‍ മന്ത്രിമാര്‍ പരാജയമെന്നുമാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ വിമര്‍ശനം.
പ്രവര്‍ത്തന റിപ്പോര്‍ട്ടറിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു. സിപിഐ മന്ത്രിമാര്‍ക്ക് ലഭിച്ചിരുന്ന വേറിട്ട സ്വീകാര്യതയും മതിപ്പ് കുറഞ്ഞുവെന്നും വിമര്‍ശകരെ വികസന വിരോധികളാക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയമല്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. മന്ത്രി ജി ആര്‍ അനിലിന്റെ സാന്നിധ്യത്തിലായിരുന്നു പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
content highlights: CPI Kannur district conference; Strong criticism of the government and ministers