ഗ്യാസ് സിലിണ്ടർ പൊട്ടിതെറിച്ച് വീട് കത്തി നശിച്ചു; വീട്ടുകാർ പുറത്ത് പോയത് രക്ഷയായി

അപകടത്തിൽ ആർക്കും പരിക്കില്ല

dot image

കൊല്ലം: കൊല്ലം മടത്തറ അരിപ്പ വേങ്കൊല്ലയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. വീട് പൂർണമായും കത്തി നശിച്ചു. അരിപ്പ വേങ്കൊല്ലയിൽ താന്നിമൂട്ടിൽ വീട്ടിൽ തുളസിയുടെ വീടാണ് കത്തി നശിച്ചത്. ഇന്ന് രാത്രി 7 മണിയോടെ ആയിരുന്നു സംഭവം. വീട്ടിലുള്ളവർ പുറത്തുപോയ നേരമാണ് അപകടമുണ്ടായത്. അതിനാൽ വലിയ അപകടമാണ് ഒഴിവായത്. അപകടത്തിൽ ആർക്കും പരിക്കില്ല. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി.

Content Highlights- House destroyed by fire after gas cylinder explodes, family escapes

dot image
To advertise here,contact us
dot image