
കൊല്ലം: എഐഎസ്എഫ് ഭാരവാഹികളെ മര്‍ദിച്ചുവെന്ന ആരോപണത്തില്‍ പ്രതികരണവുമായി എസ്എഫ്‌ഐ. എഐഎസ്എഫ് ഭാരവാഹികളെ മര്‍ദിച്ചു എന്നത് വ്യാജപ്രചാരണമാണെന്ന് എസ്എഫ്‌ഐ പറഞ്ഞു. എഐഎസ്എഫ് ഭാരവാഹികളുമായി വാക്ക് തര്‍ക്കത്തിനപ്പുറം ഒന്നുമുണ്ടായിട്ടില്ല. എഐഎസ്എഫിന്റേത് വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ്. വിദ്യാഭ്യാസ ബന്ദ് അനാവശ്യവും വിദ്യാര്‍ത്ഥി വിരുദ്ധവുമാണെന്നും എസ്എഫ്‌ഐ ആരോപിച്ചു.
എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്ന ആരോപണവുമായി എഐഎസ്എഫ് രംഗത്തെത്തിയിരുന്നു. കൊല്ലം ജില്ലയില്‍ പലയിടങ്ങളിലും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എഐഎസ്എഫിന് നേരെ ആക്രമണം നടത്തിയെന്നായിരുന്നു ആരോപണം. കലാലയങ്ങളില്‍ അക്രമ രാഷ്ട്രീയം ഏറ്റവും കൂടിയ ജില്ലയായി കൊല്ലം മാറിയെന്നും എഐഎസ്എഫ് ആരോപിച്ചിരുന്നു.
എഐഎസ്എഫ് സ്ഥാപിച്ച കൊടികള്‍ പലയിടങ്ങളിലും ലഹരി സംഘങ്ങള്‍ നശിപ്പിച്ചുവെന്നും പല കോളേജുകളിലും സംഘര്‍ഷമുണ്ടായെന്നും നേതാക്കള്‍ ആരോപിച്ചിരുന്നു. എഐഎസ്എഫ് ജില്ലാ നേതാക്കളെ മര്‍ദിക്കാന്‍ എസ്എഫ്‌ഐ ഏരിയ സെക്രട്ടറി അതുല്‍ തിരക്കഥയുണ്ടാക്കി. ചെല്ലും ചിലവും നല്‍കി വളര്‍ത്തുന്ന ഗുണ്ടകള്‍ എസ്എഫ്ഐക്കുണ്ടെന്നും എഐഎസ്എഫ് ആരോപിച്ചിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നാരോപിച്ച് കൊല്ലം ജില്ലയില്‍ എഐഎസ്എഫ് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
Content Highlights- SFI reply to aisf over their allegation against sfi members