കണ്ണൂരില്‍ തെരുവുനായ ആക്രമണം; ഒറ്റ ദിവസം കടിച്ചത് 51 പേരെ; നായ ചത്ത നിലയില്‍

പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ഇന്ന് രാവിലെ 11.30 നാണ് തെരുവുനായ ആക്രമണമുണ്ടായത്.

dot image

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ ഭീതി പരത്തി തെരുവ് നായയുടെ ആക്രമണം. കുട്ടികള്‍ ഉള്‍പ്പടെ 51ലധികം പേരെയാണ് ഇന്ന് തെരുവുനായ ആക്രമിച്ചത്. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ഇന്ന് രാവിലെ 11.30 നാണ് തെരുവുനായ ആക്രമണമുണ്ടായത്.

എസ്ബിഐ പരിസരം, പ്രഭാത് ജംഗ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തിയ ആളുകളെ നായ പിന്തുടര്‍ന്ന് കടിക്കുകയായിരുന്നു. പരിക്കേറ്റവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ നേടി. എല്ലാവരുടെയും കാലിനാണ് പരിക്കേറ്റത്. ആക്രമണം നടത്തിയ തെരുവ് നായയെ താവക്കരയില്‍ ചത്ത നിലയില്‍ കണ്ടെത്തി.

content highlights: Stray dog ​​attacks in Kannur; 51 people bitten in a single day; dog found dead

dot image
To advertise here,contact us
dot image