സമൂഹമാധ്യമത്തിലൂടെ കെഎസ്ആർടിസിയെ അപമാനിച്ചു; ഡ്രൈവറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

യൂട്യൂബ് ചാനലിലൂടെയാണ് ജീവനക്കാരന്‍ കെഎസ്ആര്‍ടിസിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചത്

സമൂഹമാധ്യമത്തിലൂടെ കെഎസ്ആർടിസിയെ അപമാനിച്ചു; ഡ്രൈവറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു
dot image

തിരുവനന്തപുരം: സമൂഹ മാധ്യമത്തിലൂടെ കെഎസ്ആര്‍ടിസിയെ അപമാനിച്ച കേസില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടി. യൂട്യൂബ് ചാനലിലൂടെയാണ് ജീവനക്കാരന്‍ കെഎസ്ആര്‍ടിസിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചത്. കാസര്‍കോട് യൂണിറ്റിലെ ഡ്രൈവറായ ഹരിദാസ് വിയെയാണ് ഗുരുതര അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി സര്‍വീസില്‍ നിന്ന് പിരിച്ച് വിട്ടത്. സ്വഭാവ ദൂഷ്യമുള്ള ആളായിരുന്നു ഹരിദാസെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഇയാളെ ഈ അടുത്ത് അച്ചടക്ക നടപടിയുടെ ഭാഗമായി പിറവത്തേക്ക് സ്ഥലം മാറ്റിയിരുന്നു. സ്ഥലം മാറ്റത്തിന് പിന്നാലെയാണ് യൂട്യൂബ് ചാനലിലൂടെ ഇയാള്‍ കെഎസ്ആര്‍ടിസിയെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഹരിദാസ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. പിന്നാലെയാണ് നടപടിയുണ്ടായത്.

Content Highlights- KSRTC was insulted on social media, driver dismissed from service

dot image
To advertise here,contact us
dot image