
നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് ചര്‍ച്ചയായിരിക്കെ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. വര്‍ഗീയ കൂട്ടുകെട്ട് പരാജയഭീതിപൂണ്ട് യുഡിഎഫ് സ്വീകരിക്കുന്ന അപകടകരമായ നിലപാടാണെന്ന് എം വി ഗോവിന്ദന് പറഞ്ഞു. കേരളത്തിലെയും നിലമ്പൂരിലെയും ജനങ്ങള്‍ ഇത് തിരിച്ചറിയുമെന്ന് എം വി ഗോവിന്ദന് പറഞ്ഞു.
മതനിരപേക്ഷ ഉള്ളടക്കത്തിന് മുന്‍കൈയുള്ള നാടാണ് കേരളമെന്നും എം വി ഗോവിന്ദന് പറഞ്ഞു. അതിനൊപ്പം ഉറച്ചുനില്‍ക്കുന്ന തൊഴിലാളി വര്‍ഗ അടിത്തറകൂടിയുള്ള ഉറച്ച മണ്ഡലമാണ് നിലമ്പൂര്‍. വര്‍ഗീയ കൂട്ടുകെട്ടിന് നിലമ്പൂരിലെ ജനത കൃത്യമായ മറപടി പറയുമെന്നും എം വി ഗോവിന്ദന് പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയുമായി തങ്ങള്‍ക്ക് യാതൊരു രാഷ്ട്രീയ കൂട്ടുകെട്ടുമില്ലെന്ന് എം വി ഗോവിന്ദന് പറഞ്ഞു. അത് അന്നും ഇന്നും എന്നും അങ്ങനെയായിരിക്കും. യുഡിഎഫിലെ ഘടകകക്ഷികള്‍ ഇതുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാക്കണം. അന്‍വറിനെ ഒപ്പം കൂട്ടാത്തവരാണ് യുഡിഎഫ്. അങ്ങനെയുള്ളവര്‍ക്ക് ജമാഅത്തെ ഇസ്ലാമിയെ കൂട്ടുന്നതില്‍ എന്ത് ന്യായീകരണമാണ് പറയാനുള്ളതെന്നും എം വി ഗോവിന്ദന് ചോദിച്ചു.
മതരാഷ്ട്രവാദവുമായി പൊരുത്തപ്പെട്ട് പോകുന്നതില്‍ പ്രശ്നമില്ല എന്ന് കേരളത്തിലെ കോണ്‍ഗ്രസ് അവരുടെ ബാന്ധവങ്ങളിലൂടെ പറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജും പറഞ്ഞു. മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും നയരൂപീകരണം നടത്തുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്ന ആക്ഷേപമുണ്ട്. അത് തള്ളിക്കളയേണ്ടതില്ല. ഇത് സംബന്ധിച്ച് മറുപടി പറയേണ്ടത് യുഡിഎഫാണെന്നും എം സ്വരാജ് പറഞ്ഞു.
കഴിഞ്ഞ ദിവസം നിലമ്പൂരില്‍ നടത്തിയ വാര്‍ത്താസമ്മേനത്തിലാണ് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ഇടതുസര്‍ക്കാരിനെതിരായ വിധിയെഴുത്താകുമെന്ന് റസാഖ് പാലേരി പറഞ്ഞിരുന്നു. മതരാഷ്ട്രവാദം അടക്കം ഉയര്‍ത്തിപ്പിടിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ കക്ഷിയായ വെല്‍ഫെയര്‍ പാര്‍ട്ടി മതേതരവാദം ഉയര്പ്പിടിക്കുന്ന യുഡിഎഫിനെ പിന്തുണയ്ക്കുന്നത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കി. ജമാഅത്തെ ഇസ്ലാമി വര്‍ഗീയ ശക്തികളോ മതരാഷ്ട്രവാദികളോ അല്ലെന്നായിരുന്നു വിവാദങ്ങളോട് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പ്രതികരിച്ചത്.
Content Highlights- CPIM State secretary m v govindan against udf after welfare party given their support to udf