ഓപ്പറേഷന്‍ ഡി ഹണ്ട് തുടങ്ങിയിട്ട് മാസങ്ങള്‍: ഇന്നലെ മാത്രം പരിശോധിച്ചത് 1866 പേരെ, അറസ്റ്റിലായത് 103 പേര്‍

പൊതുജനങ്ങള്‍ക്ക് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ റൂം നിലവിലുണ്ട്

dot image

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ അറസ്റ്റിലായത് 103 പേര്‍. വിവിധ തരത്തിലുളള നിരോധിത മയക്കുമരുന്ന് കൈവശം വെച്ചതിന് 92 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മയക്കുമരുന്ന് വില്‍പ്പന സംശയിക്കുന്ന 1866 പേരെയാണ് ഇന്നലെ മാത്രം പരിശോധിച്ചത്. ഈ കേസുകളില്‍ എല്ലാം കൂടി എംഡിഎംഎ (8.96 ഗ്രാം), കഞ്ചാവ് (8171 ഗ്രാം), കഞ്ചാവ് ബീഡി (65 എണ്ണം) എന്നിവ പൊലീസ് പിടിച്ചെടുത്തു.

നിരോധിത മയക്കുമരുന്നുകള്‍ കൈവശം വയ്ക്കുന്നവരെയും വിതരണം ചെയ്യുന്നവരെയും കണ്ടെത്തി കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനായാണ് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി ഹണ്ട് ആരംഭിച്ചത്. പൊതുജനങ്ങള്‍ക്ക് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ റൂം നിലവിലുണ്ട്. ഈ നമ്പറിൽ (9497927797)  ബന്ധപ്പെട്ട് വിവരങ്ങള്‍ പങ്കുവയ്ക്കുന്നവരുടെ വിവരം രഹസ്യമായിരിക്കും.

മയക്കുമരുന്ന് വ്യാപനത്തിനെതിരായ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എഡിജിപിയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാനതലത്തില്‍ ആന്റി നാര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും എന്‍ഡിപിഎസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നാര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.

Content Highlights: 103 arrest in Operation D hunt today

dot image
To advertise here,contact us
dot image