പത്ത് പേരെ വിവാഹം ചെയ്ത് കടന്നു കളഞ്ഞു, പതിനൊന്നാമത്തെ വിവാഹത്തിൽ പിടിവീണു; യുവതി അറസ്റ്റിൽ

എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മയാണ് പൊലീസിന്റെ പിടിയിലായത്

പത്ത് പേരെ വിവാഹം ചെയ്ത് കടന്നു കളഞ്ഞു, പതിനൊന്നാമത്തെ വിവാഹത്തിൽ പിടിവീണു; യുവതി അറസ്റ്റിൽ
dot image

തിരുവനന്തപുരം: പത്ത് പേരെ വിവാഹം ചെയ്ത ശേഷം മുങ്ങിയ യുവതി പിടിയിൽ. എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മയാണ് പൊലീസിന്റെ പിടിയിലായത്. പുതിയ വിവാഹത്തിന് തയ്യാറായിരിക്കെയാണ് യുവതിയെ പൊലീസ് പിടികൂടുന്നത്.

ഓണ്‍ലൈനില്‍ വിവാഹ പരസ്യം നല്‍കിയാണ് വിവാഹ തട്ടിപ്പ് നടത്തി വന്നത്. അവസാനമായി വിവാഹം കഴിക്കാനിരുന്ന പഞ്ചായത്തംഗമായ പ്രതിശ്രുത വരനാണ് യുവതിയുടെ വിവാഹ തട്ടിപ്പ് കണ്ടെത്തുന്നത്. പഞ്ചാത്തംഗത്തിൻ്റെ നമ്പർ വിവാഹ ആലോചനക്കായുള്ള വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് ശേഖരിച്ച ശേഷം പെൺകുട്ടിയുടെ അമ്മയാണെന്ന് പറഞ്ഞ് മറ്റൊരു സ്ത്രീ വരനെ വിളിക്കുകയായിരുന്നു. പിന്നാലെ ഇരുവരും സംസാരിച്ച കുറച്ച് നാളുകൾക്ക് ശേഷം വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്ക് കടക്കുകയായിരുന്നു. എന്നാൽ യുവതി ഒരു വിവാഹം കഴിച്ചതിൻ്റെ രേഖ പഞ്ചായത്ത് അംഗം കണ്ടെത്തിയതോടെയാണ് കള്ളി വെളിച്ചത്തായത്.

യുവതി നിരവധിപേരെ ഇത്തരത്തിൽ വിവാഹം കഴിച്ച് കടന്നു കളഞ്ഞിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെ ആര്യനാട് പൊലീസാണ് രേഷ്മയെ പിടികൂടിയത്.

Content Highlights- Woman arrested after marrying 10 men, gets caught in 11th marriage

dot image
To advertise here,contact us
dot image