'നിലമ്പൂരിൽ കോൺഗ്രസ് അപരനെ ഇറക്കി, അൻവർ സാദത്ത് ആര്യാടൻ ഷൗക്കത്തിന്റെ സന്തത സഹചാരി'; ആരോപണവുമായി പി വി അൻവർ

നേര്‍ക്കുനേര്‍ രാഷ്ട്രീയം പറഞ്ഞ് തോല്‍പിക്കാന്‍ കഴിയാത്തതുകൊണ്ടാണ് തന്റെ പേരില്‍ ഡമ്മി സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് ഇറക്കിയിരിക്കുന്നതെന്നും അന്‍വര്‍

dot image

നിലമ്പൂര്‍: നിലമ്പൂരില്‍ കോണ്‍ഗ്രസ് അപരനെ ഇറക്കിയെന്ന ആരോപണവുമായി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ എംഎല്‍എയുമായ പി വി അന്‍വര്‍. ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച അന്‍വര്‍ സാദത്ത് ചുങ്കത്തറ പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാവാണെന്ന് അന്‍വര്‍ ആരോപിച്ചു. ഇദ്ദേഹം യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ സന്തത സഹചാരിയാണെന്നും അന്‍വര്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു അന്‍വറിന്റെ പ്രതികരണം.

നേര്‍ക്കുനേര്‍ രാഷ്ട്രീയം പറഞ്ഞ് തോല്‍പിക്കാന്‍ കഴിയാത്തതുകൊണ്ടാണ് തന്റെ പേരില്‍ ഡമ്മി സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് ഇറക്കിയിരിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു. യുഡിഎഫ് പരാജയ ഭീതിയിലാണ്. വോട്ട് ചെയ്യുന്ന സമയം ജനം പ്രത്യേകം ശ്രദ്ധിക്കണം. തന്റെ പേരും മുഖവും ചിഹ്നവും മനസിലാക്കി വേണം ആളുകള്‍ വോട്ട് ചെയ്യാനെന്നും അന്‍വര്‍ പറഞ്ഞു.

ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി പ്രകടനമായാണ് തങ്ങള്‍ പോയത്. പ്രകടനത്തിലേയ്ക്കായി ഉപയോഗിച്ച തന്റെ ചിത്രം പതിച്ച ബോര്‍ഡുകളും കൊടികളും ചില ക്ഷുദ്രജീവികള്‍ എടുത്തുകൊണ്ടുപോയി കൂട്ടിയിട്ട് വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചുവെന്ന് അന്‍വര്‍ ആരോപിച്ചു. വൃത്തികെട്ട മനസിനുടമകളാണ് അങ്ങനെ ചെയ്തത്. അത് ആരുടെ വകയാണെന്ന് അറിയില്ല. ഇങ്ങനെ ചെയ്തവരും പരാജയ ഭീതിയിലാണെന്നും അന്‍വര്‍ പറഞ്ഞു.

Content Highlights- P V Anvar against congress over dummy candidate in nilambur by election

dot image
To advertise here,contact us
dot image