തിരഞ്ഞെടുപ്പ് പ്രചാരണം; ആര്യാടൻ ഷൗക്കത്ത് ഇന്ന് പുതുപ്പള്ളിയിൽ എത്തും

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി അനുഗ്രഹം തേടാനാണ് അദ്ദേഹം എത്തുന്നത്

dot image

കോട്ടയം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ ഭാഗമായി യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പുതുപ്പള്ളി സെയ്ന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെത്തും. ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി അനുഗ്രഹം തേടാനാണ് യുഡിഎഫ് നേതാക്കളോടൊപ്പം അദ്ദേഹമെത്തുന്നത്. ചാണ്ടി ഉമ്മൻ എംഎൽഎയും യുഡിഎഫ് പ്രവർത്തകരും ചേർന്ന് സ്വീകരിക്കും.

അതേസമയം കോൺഗ്രസുമായി ഇടഞ്ഞു നിൽക്കുന്ന പിവി അൻവർ നിലമ്പൂരിൽ മത്സരിക്കുമോ എന്നതിൽ തീരുമാനം ഇന്നറിയാം. തൃണമുൽ പ്രവർത്തക സമിതി യോഗത്തിന് ശേഷം തീരുമാനം അറിയിക്കും.

ഇതിനായി അദ്ദേഹം ഇന്ന് രാവിലെ മാധ്യമങ്ങളെ കാണും. അതേസമയം ആര്യാടൻ ഷൌക്കത്തിന് പിന്തുണ പ്രഖ്യാപിച്ചാൽ മാത്രം അൻവറുമായി ചർച്ച നടത്താം എന്ന നിലപാടിലാണ് കോൺഗ്രസ്.

Content Highlights: Aryadan Shoukkath will arrive in Puthuppally today

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us