
കോട്ടയം: നിലമ്പൂര്‍ തിരിച്ചുപിടിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. എതിര്‍ സ്ഥാനാര്‍ത്ഥി ആരാണെന്നത് വിഷയമല്ല. എതിര്‍ സ്ഥാനാര്‍ത്ഥി ഉണ്ടെങ്കിലല്ലേ മത്സരം ഉള്ളൂവെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. അവസാനമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ഒരു സ്ഥാനാര്‍ത്ഥിയും മോശക്കാരല്ല. കേരള ചരിത്രത്തില്‍ മത്സരിച്ചവരെല്ലാം ശക്തന്മാരാണെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. എം സ്വരാജ് നല്ല സുഹൃത്താണ്. അതൊന്നും തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. അന്‍വറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നേതൃത്വം പറയുമെന്നും ആര്യാടന്‍ ഷൗക്കത്ത് വ്യക്തമാക്കി. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രതികരണം.
അതേസമയം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം ആയിരിക്കുമെന്ന് എം സ്വരാജ് പ്രതികരിച്ചു. സര്‍ക്കാരിനോടുള്ള ജനങ്ങളുടെ മമതയും പ്രതിബദ്ധതയും ഫലത്തില്‍ പ്രതിഫലിക്കും. ഉറച്ച ആത്മവിശ്വാസം ഉണ്ടെന്നുമായിരുന്നു എം സ്വരാജിന്റെ പ്രതികരണം.
'എല്‍ഡിഎഫ് വിജയിച്ചിട്ടുള്ള മണ്ഡലമാണ് നിലമ്പൂര്‍. കേരളം ഭരിക്കന്‍ നല്ലത് ഇടതുപക്ഷമാണെന്ന അഭിപ്രായം പൊതുവിലുണ്ട്. സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ അടിസ്ഥാനം. നവകേരളം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍. ആ സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് മമതയും പ്രതിബദ്ധതയും ഉണ്ട്. ഇത് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിരിക്കും തിരഞ്ഞെടുപ്പ് ഫലം. മതനിരപേക്ഷതയ്‌ക്കെതിരെ സിപിഐഎം സ്വീകരിക്കുന്ന നിലപാടും ഫലത്തില്‍ പ്രതിഫലിക്കും. ഉറച്ച ആത്മവിശ്വാസം ഉണ്ട്', എം സ്വരാജ് പ്രതികരിച്ചു.
സ്വന്തം നാട്ടില്‍ മത്സരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് എല്ലാം നാട് തന്നെയല്ലേയെന്നായിരുന്നു പ്രതികരണം. 'നിലമ്പൂര്‍ ജന്മനാടാണ്. ഇടതുപക്ഷ വിരുദ്ധ ശക്തികള്‍ക്കെതിരെയാണ് പോരാട്ടം. വ്യക്തികള്‍ക്കെതിരെയല്ല. അന്‍വറില്‍ പാര്‍ട്ടി വിശ്വാസം അര്‍പ്പിച്ചിരുന്നു. അത് കത്ത് സൂക്ഷിച്ചില്ല. അന്‍വറിനെ കുറ്റപ്പെടുത്തുന്നില്ല. കുഴിയില്‍ ചാടിച്ചത് കോണ്‍ഗ്രസ് നേതാക്കളാണ്. അത് ചര്‍ച്ചയായിട്ടുമുണ്ടെന്നും സ്വരാജ് പറഞ്ഞു.
Content Highlights: aryadan shoukath share confidence in nilambur election