കോഴിക്കോട്ടെ ബിജെപി പ്രാദേശിക നേതാവ് കണ്ണൂരിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

ചേളന്നൂരിലെ ബിജെപി നേതാവായിരുന്നു സജി ഗോപാൽ

dot image

കോഴിക്കോട്: ബിജെപി പ്രാദേശിക നേതാവിനെ കണ്ണൂരിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ചേളന്നൂര്‍ പുളിബസാര്‍ സ്വദേശിയും ചേളന്നൂരിലെ ബിജെപി പ്രാദേശിക നേതാവുമായ നവനീതത്തില്‍ ജി സജി ഗോപാലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കണ്ണൂര്‍ ബക്കളം സ്‌നേഹ ഇന്‍ ഹോട്ടലിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പരേതരായ കൊട്ടില്‍ വളപ്പില്‍ ഗോവിന്ദന്‍കുട്ടിയുടെയും സാവിത്രിയുടെയും മകനാണ്. ഈ മാസം 23ന് രാത്രി 8.30 നാണ് സജി ഗോപാല്‍ ബക്കളത്തെ സ്നേഹ ഇന്‍ ഹോട്ടലില്‍ മുറിയെടുത്തത്. എക്‌സാറോ ടൈല്‍സ് റീജിയണല്‍ സെയില്‍സ് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം നാട്ടില്‍ എത്തിച്ച് കോഴിക്കോട് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ സംസ്‌കരിച്ചു.

Content Highlights- BJP local leader found dead inside hotel room in kannur

dot image
To advertise here,contact us
dot image