400 കോടിയുടെ നിക്ഷേപ തട്ടിപ്പ്; ഫാം ഫെഡ് ചെയർമാനും എംഡിയും അറസ്റ്റിൽ

സംസ്ഥാനവ്യാപകമായുള്ള തട്ടിപ്പാണ് നടന്നതെന്ന് പൊലീസ് അറിയിച്ചു

dot image

തിരുവനന്തപുരം: നിക്ഷേപ തട്ടിപ്പിൽ ഫാം ഫെഡ് ചെയര്‍മാനും എംഡിയും അറസ്റ്റിൽ. രാജേഷ് പിള്ള, അഖിന്‍ ഫ്രാന്‍സിസ് എന്നിവരാണ് അറസ്റ്റിലായത്. 400 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്നാണ് കേസിലാണ് അറസ്റ്റ്. മ്യൂസിയം പൊലീസാണ് പ്രതികളെ അറസ്റ്റു ചെയ്തത്. ഇതുവരെ കേസിൽ നാല് ഫാംഫെഡ് ബോര്‍ഡ് അംഗങ്ങളെ പൊലീസ് പ്രതിചേര്‍ത്തിട്ടുണ്ട്. സംസ്ഥാനവ്യാപകമായുള്ള തട്ടിപ്പാണ് നടന്നതെന്ന് പൊലീസ് അറിയിച്ചു. ഫാം ഫെഡിന് കേരളത്തിന് പുറമെ ചെന്നൈയിലും ബ്രാഞ്ചുകളുണ്ട്.

Content Highlights- 400 crore investment fraud; Farm Fed Chairman and MD arrested

dot image
To advertise here,contact us
dot image