മലപ്പുറത്തെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു; ഉത്തരവിറക്കി ജില്ലാ കളക്ടർ

കൂടുതൽ പേർക്ക് നിപ ബാധിക്കാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിച്ചത്

dot image

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ യുവതിക്ക് നിപ ബാധിച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും കണ്ടയ്ൻമെന്റ്റ് സോണുകളും പിൻവലിച്ചു. കൂടുതൽ പേർക്ക് നിപ ബാധിക്കാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കിയത്. വളാഞ്ചേരി മുന്‍സിപ്പാലിറ്റി രണ്ടാം വാര്‍ഡിലാണ് രോഗം സ്ഥിരീകരിച്ചത്.

അതിനാൽ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കിയിരുന്നു. ഇത് കൂടാതെ മാറാക്കര, എടയൂര്‍ പഞ്ചായത്ത് പരിധിയിലെ ചില പ്രദേശങ്ങളും കണ്ടെയ്ന്‍മെന്റ്‌റ് സോണില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഈ നിയന്ത്രണങ്ങളെല്ലാം പിൻവലിച്ചിട്ടുണ്ട്. മലപ്പുറം വളാഞ്ചേരി സ്വദേശിനിയായ 42-കാരിക്കായിരുന്നു നിപ വൈറസ് സ്ഥിരീകരിച്ചത്. ചുമയും പനിയുമായി ആശുപത്രിയിലെത്തിയ ഇവര്‍ക്ക് പരിശോധനയില്‍ നിപ സ്ഥിരീകരിക്കുകയായിരുന്നു.

Content Highlights: Nipah restrictions lifted in Malappuram; District Collector issues order

dot image
To advertise here,contact us
dot image