ജാതി ഭീകരത കോമഡിയല്ലേ, ഇനിയും അമ്പലങ്ങളിൽ പാടും; ആർ എസ് എസ് നേതാവിന്റെ വിദ്വേഷ പരാമർശത്തിൽ പ്രതികരിച്ച് വേടൻ

വിവാ​ദങ്ങൾ തൻ്റെ കരിയറിനെ ബാധിച്ചിട്ടുണ്ട്. ഈ സമയം കടന്നു പോകുമെന്നും വേടൻ പറഞ്ഞു

dot image

ആർ എസ് എസ് നേതാവ് എൻ ആർ മധുവിന്റെ വിദ്വേഷ പരാമർശത്തിൽ പ്രതികരിച്ച് റാപ്പർ വേടൻ. തനിക്കിനിയും അമ്പലങ്ങളിൽ പാടാൻ അവസരം കിട്ടുമെന്നും താനെടുക്കുന്ന പണി പലരെയും വ്യക്തിപരമായി ബാധിച്ചിട്ടുണ്ടെന്നും വേടൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ജാതി ഭീകരതയെന്നത് കോമഡി അല്ലേയെന്നും വേടൻ പ്രതികരിച്ചു.

താൻ വിശ്വസിക്കുന്നത് അബേദ്‌കർ രാഷ്ട്രീയത്തിലാണ്. അദ്ദേഹത്തിന് അഭിപ്രായം പറയാമെന്നും വേടൻ പ്രതികരിച്ചു. മുൻപും ഇത്തരത്തിലുള്ള പരാമർശങ്ങൾ കേട്ടിട്ടുണ്ടെന്നും ജാതി രാഷ്ട്രീയമാണ് ജാതി വിഭാഗീയതയാണെന്നടക്കം ചിലർ പറയുന്നുണ്ടെന്നും എന്നാൽ അതിനെയെല്ലാം കോമഡിയായി മാത്രമേ കാണാൻ സാധിക്കുകയുള്ളൂവെന്നും വേടൻ പറഞ്ഞു. വിവാ​ദങ്ങൾ തൻ്റെ കരിയറിനെ ബാധിച്ചിട്ടുണ്ട്. ഈ സമയം കടന്നു പോകുമെന്നും വേടൻ പറഞ്ഞു.

വേടന്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നുവെന്നായിരുന്നു കേസരി വാരിക മുഖ്യപത്രാധിപർ ഡോ. എൻ ആർ മധു പറഞ്ഞത്. വേടന്റെ പിന്നിൽ രാജ്യത്തിന്റെ വിഘടനവാദികളാണെന്നും വളർന്നു വരുന്ന തലമുറയുടെ മനസിലേക്ക് വിഷം കുത്തിവെയ്ക്കുന്ന കലാഭാസമായി അരങ്ങ് വാഴുകയാണെന്നും മധു പറഞ്ഞു. വേടന്റെ പിന്നിൽ ശക്തമായ സ്പോൺസർ ശക്തികൾ ഉണ്ട്. അത് സൂക്ഷ്മമായി പഠിച്ചാൽ രാജ്യത്തിന്റെ വിഘടനം സ്വപ്നം കണ്ട് കഴിയുന്ന തമോമയ ശക്തികൾ അയാളുടെ പിന്നിലുണ്ടെന്ന് കൃത്യമാണ്. അത്തരം കലാഭാസങ്ങളെ നാലമ്പലങ്ങളിൽ കടന്ന് വരുന്നത് ചെറുത്ത് തോൽപ്പിക്കണം. വേടന്റെ പാട്ടിന് ആള് കൂടാൻ പാട്ട് വെയ്ക്കുന്നവർ അമ്പല പറമ്പിൽ കാബറയും വെയ്ക്കും എന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Vedan reacts to RSS leader hate statement

dot image
To advertise here,contact us
dot image