
ആലപ്പുഴ: നവ സഖാക്കളെ വിമര്‍ശിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. കടക്കരപ്പള്ളി സിപിഐ ലോക്കല്‍ സമ്മേളനത്തിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലെ പുതുതലമുറയെ കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയത്. ഇന്നലെ നടത്തിയ വിവാദ പ്രസംഗത്തില്‍ മൊഴി രേഖപ്പെടുത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് സുധാകരന്‍ വീണ്ടും പൊതുവേദിയിലെത്തിയത്.
ചരിത്രത്തെ ബഹുമാനിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകള്‍. എന്നാല്‍ പ്രായോഗികമായി അങ്ങനെ സംഭവിക്കുന്നില്ല. പാര്‍ട്ടിയില്‍ വരുന്നവര്‍ പഠിക്കുന്ന രീതി ഇപ്പോള്‍ കുറഞ്ഞു വരുന്നു. ആദ്യകാല പ്രവര്‍ത്തകരെ ആദരിക്കുന്നതും മഹത്തായ പ്രവര്‍ത്തനമാണ്. ഇപ്പോള്‍ ചരിത്രത്തെ മറക്കുന്ന പ്രവണതയാണ് എല്ലായിടത്തുമെന്നാണ് ജി സുധാകരന്റെ വിമര്‍ശനം.
അതേ സമയം ജി സുധാകരന്റെ വിവാദ പ്രസംഗത്തില്‍ പൊലീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടി. 1989ല്‍ നടന്ന സംഭവം ആയത് കൊണ്ടാണ് നിയമോപദേശം തേടിയതെന്ന് ആലപ്പുഴ സൗത്ത് പൊലീസ് പറഞ്ഞു.
സിപിഐഎം സ്ഥാനാർത്ഥിക്കായി തപാൽ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന ഗുരുതര വെളിപ്പെടുത്തലാണ് സുധാകരൻ നടത്തിയത്. 36 വർഷം മുൻപ് ആലപ്പുഴയിൽ മത്സരിച്ച കെ വി ദേവദാസിനായി കൃത്രിമം നടത്തിയെന്നായിരുന്നു വെളിപ്പെടുത്തൽ. വെളിപ്പെടുത്തലിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും ജി സുധാകരൻ പറഞ്ഞിരുന്നു. കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിലായിരുന്നു സുധാകരന്റെ പ്രതികരണം.
Content Highlights: Senior CPM leader G Sudhakaran criticizes new comrades