ട്രേഡ് യൂണിയനുകള്‍ മെയ് 20-ന് നടത്താനിരുന്ന അഖിലേന്ത്യാ പണിമുടക്ക് മാറ്റി

മെയ് 20ന് പ്രാദേശികാടിസ്ഥാനത്തില്‍ പ്രതിഷേധ ദിനം ആചരിക്കും

ട്രേഡ് യൂണിയനുകള്‍ മെയ് 20-ന് നടത്താനിരുന്ന അഖിലേന്ത്യാ പണിമുടക്ക് മാറ്റി
dot image

തിരുവനന്തപുരം: ട്രേഡ് യൂണിയനുകള്‍ നടത്താനിരുന്ന അഖിലേന്ത്യാ പണിമുടക്ക് മാറ്റിവെച്ചു. മെയ് 20-ന് നടത്താനിരുന്ന പണിമുടക്കാണ് മാറ്റിയത്. ജൂലൈ ഒന്‍പതിലേക്കാണ് പണിമുടക്ക് മാറ്റിവെച്ചത്. വ്യാഴാഴ്ച്ച ചേര്‍ന്ന സംയുക്ത ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ കമ്മിറ്റിയിലാണ് തീരുമാനമെടുത്തത്. മെയ് 20ന്പ്രാദേശികാടിസ്ഥാനത്തില്‍ പ്രതിഷേധ ദിനം ആചരിക്കും. എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും തുല്യമായ ജോലിക്ക് തുല്യമായ വേതനം നല്‍കുക, ഇപിഎഫ് പെന്‍ഷന്‍ കുറഞ്ഞത് 9,000 രൂപയാക്കുക തുടങ്ങിയ 17 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ട്രേഡ് യൂണിയനുകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Content Highlights: Trade unions postpone all-India strike scheduled for May 20

dot image
To advertise here,contact us
dot image