
May 22, 2025
06:00 PM
മലപ്പുറം: മലപ്പുറത്ത് കോടികളുടെ നിക്ഷേപ തട്ടിപ്പ്. ജില്ലയിൽ നിന്ന് മാത്രം നൂറു കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. സൂപ്പർമാർക്കറ്റുകളുടെ നിക്ഷേപങ്ങൾക്ക് ഉയർന്ന ലാഭവിഹിതം വാഗ്‌ദാനം നൽകിയാണ് തട്ടിപ്പ്. ഒരു ലക്ഷം രൂപയ്ക്ക് മുപ്പതിനായിരം രൂപ വരെ വാർഷിക ലാഭമാണ് വാഗ്ദാനം നൽകിയത്. പ്രവാസികളും സ്ത്രീകളുമാണ് തട്ടിപ്പിന് ഇരകളായവരിൽ അധികവും. കർണ്ണാടക ആസ്ഥാനമായുള്ള ഇനെവിറ്റബിൾ മാർക്കറ്റിംഗ് എന്ന കമ്പനിയുടെ പേരിലായിരുന്നു തട്ടിപ്പ്.
ഇടനിലക്കാരെ പ്രതിയാക്കി വളാഞ്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രവാസികളെ ഉദ്ദേശിച്ചാണ് ഈ സംഘം പ്രവർത്തിച്ചിരുന്നത്. കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലായപ്പോഴാണ് നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയത്. ആകെയുള്ള സമ്പാദ്യമായിരുന്നുവെന്നും കിട്ടുന്നതൊക്കെ കൂട്ടിവെച്ചാണ് നിക്ഷേപം നടത്തിയതെന്നും തട്ടിപ്പിനിരയായവർ പറയുന്നു.
Content Highlights: Investment fraud worth crores in Malappuram