
പത്തനംതിട്ട: പന്തളം കീരുകുഴിയില്‍ നാലിനം ലഹരി വസ്തുക്കളുമായി യുവാവ് പിടിയില്‍. എല്‍എസ്ഡി സ്റ്റാമ്പ്, ഹാഷിഷ് ഓയില്‍, എംഡിഎംഎ, ഹൈബ്രിഡ് കഞ്ചാവ് എന്നിവയാണ് പിടികൂടിയത്. തട്ട സ്വദേശി അഖില്‍ രാജു ഡാനിയേലാണ് പിടിയിലായത്. പത്തനംതിട്ട എക്സൈസ് സ്‌ക്വാഡ് പ്രതിയെ ഓടിച്ചിട്ടാണ് പിടികൂടിയത്. പ്രതി സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Content Highlights: Youth arrested in Pathanamthitta