
മലപ്പുറം: മലപ്പുറത്ത് വീണ്ടും നിപ സംശയം. ചുമയും പനിയുമായി പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന വളാഞ്ചേരി സ്വദേശിനിയായ 42 കാരിക്കാണ് നിപ ബാധയെന്ന് സംശയിക്കുന്നത്.
യുവതിയുടെ സാമ്പിൾ പരിശോധനക്കായി പൂനെയിലേക്ക് അയച്ചു. യുവതി ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണ്. ആദ്യം ചുമയും പനിയുമായെത്തിയ യുവതി പിന്നീട് ഗുരുതരാവസ്ഥയിലാവുകയായിരുന്നു. ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് ഉടൻ മലപ്പുറത്തേക്ക് എത്തും.
content highlights : Nipah strikes again in Malappuram?; 42-year-old woman in critical condition