
തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാലയിൽ നിന്നും പക്ഷികൾ പറന്നു പോയി. ബ്ലൂ വിങ്ഡ് മക്കാവോയും കാട്ടുകോഴിയുമാണ് പറന്നു പോയത്. 4 ലക്ഷം രൂപ വില വരുന്ന മക്കാവോ ഇന്നലെയാണ് പറന്നു പോയത്.
രണ്ടാഴ്ച മുൻപാണ് കാട്ടുകോഴി പറന്നു പോയത്. പക്ഷികൾ പറന്നു പോയത് കീപ്പർമാരുടെ അനാസ്ഥമൂലമാണന്നാണ് പ്രാഥമിക റിപ്പോർട്ട്.
പക്ഷികൾ പറന്നുപോയതോടെ സംഭവം രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു മൃഗശാല അധികൃതർ. പക്ഷികളെ പിടികൂടാൻ ഇതുവരെയും കഴിഞ്ഞിട്ടില്ലെന്ന് മൃഗശാല ഡയറക്ടർ റിപ്പോർട്ടറിനോട് പറഞ്ഞു.
content highlights : the wild chicken has flown away; Macau has followed suit; trivandrum zoo is in crisis