കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം; രണ്ട് അതിഥി തൊഴിലാളികള്‍ പിടിയില്‍

പോക്‌സോ, തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്

dot image

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ അതിക്രമം കാണിച്ച രണ്ട് അതിഥി തൊഴിലാളികള്‍ പിടിയില്‍. കോഴിക്കോട് കസബ പൊലീസാണ് ഇരുവരെയും പിടികൂടിയത്. ചാലപ്പുറത്ത് വെച്ചാണ് പതിനാല് വയസുള്ള പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടന്നത്.

സംഭവത്തിന് പിന്നാലെ രൂപീകരിച്ച പ്രത്യേക സ്‌ക്വാഡിന്റെ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പോക്‌സോ, തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.

Content Highlights: Two guest workers arrested for attack 14 year old girl in Kozhikode

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us